play-sharp-fill
ഏറ്റുമാനൂരിനെ ആവേശത്തിൽ മുക്കി സാധാരണക്കാർക്കിടയിൽ തരംഗമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം; വീട്ടുകാരെ കൂട്ടുകാരാക്കി സ്ഥാനാർത്ഥി

ഏറ്റുമാനൂരിനെ ആവേശത്തിൽ മുക്കി സാധാരണക്കാർക്കിടയിൽ തരംഗമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം; വീട്ടുകാരെ കൂട്ടുകാരാക്കി സ്ഥാനാർത്ഥി

ഏറ്റുമാനൂർ: നാടിനെയും നഗരത്തെയും ആവേശത്തിൽ മുക്കി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ പ്രചാരണം അതിവേഗം മുന്നേറുന്നു. മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി വീട്ടുകാരെ കൂട്ടുകാരാക്കിയാണ് കുതിയ്ക്കുന്നത്. തുറന്ന വാഹനത്തിലെ പ്രചാരണത്തിന്റെ ആദ്യ ഘട്ടം മണ്ഡലത്തിൽ പൂർത്തിയാക്കിയ സ്ഥാനാർത്ഥി മൂന്നാം ഘട്ടത്തിൽ വീടുകളിലേയ്ക്കു പ്രചാരണം കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ പ്രചാരണത്തിന്റെ ഭാഗമായി വീട്ടിൽ നിന്നും ഇറങ്ങിയ സ്ഥാനാർത്ഥി അപ്രതീക്ഷിതമായി അപകട സ്ഥലത്ത് എത്തുകയായിരുന്നു. സംക്രാന്തി മാമ്മൂട് കവലയിൽ ഉണ്ടായ അപകട സ്ഥലത്താണ് സ്ഥാനാർത്ഥി അപ്രതീക്ഷിതമായി എത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിക്കുകയും, വേണ്ട രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ശേഷമാണ് സ്ഥാനാർത്ഥി പ്രചാരണത്തിനായി മടങ്ങിയത്.

തുടർന്ന് ഏറ്റുമാനൂർ മണ്ഡലത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രചാരണം. ഏറ്റുമാനൂർ ക്ഷേത്രം വാർഡിൽ പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാർത്ഥി നാടിനെ ഇളക്കിമറിച്ച് കുടുംബങ്ങളിലേയ്ക്കാണ് എത്തുന്നത്. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി ഇവിടെ സാധാരണക്കാരെ നേരിൽ കാണാനാണ് സമയം കൂടുതൽ ചിലവഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ശേഷം അതിരമ്പുഴയിലെ അഞ്ചു കുടുംബയോഗങ്ങളിൽ പങ്കെടുത്ത സ്ഥാനാർത്ഥി പരമാവധി ആളുകളെ നേരിൽകാണുകയായിരുന്നു.