play-sharp-fill
ടിഷ്യൂ പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് തർക്കം; ഏറ്റുമാനൂരിൽ ബജിക്കടയിലെ ജീവനക്കാരനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ;  പിടിയിലായത് അതിരമ്പുഴ സ്വദേശി

ടിഷ്യൂ പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് തർക്കം; ഏറ്റുമാനൂരിൽ ബജിക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക

ഏറ്റുമാനൂർ: ബജിക്കടയിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് കരോട്ട് നാലുങ്കൽ വീട്ടിൽ ബിജു കെ.എൻ മകൻ വിഷ്ണുപ്രസാദ് (മെണപ്പൻ 23) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തുക്കളും ചേർന്ന് അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ അവിടെ പ്രവർത്തിച്ചിരുന്ന ബജിക്കടയിലെത്തി കഴിച്ചതിനുശേഷം ടിഷ്യൂ പേപ്പർ ലഭിക്കാത്തതിനെത്തുടർന്ന് ബജിക്കടയിലെ ജീവനക്കാരനെ ചീത്ത വിളിക്കുകയും, ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസിലെ മറ്റു പ്രതികളായ അമൽ ബാബു (ശംഭു), അഖിൽ ജോസഫ് (അപ്പു), എബിസൺ ഷാജി (വാവ) എന്നിവരെ അന്വേഷണ സംഘം പിടികൂടിയിരുന്നു.

തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുപ്രസാദിനു വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചില്‍ ശക്തമാക്കിയതിനോടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് ഗാന്ധി നഗർ, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ പ്രശോഭ്, എ.എസ്.ഐ സിനോയ് മോൻ തോമസ്, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ,ഡെന്നി പി.ജോയ്, രതീഷ്, പ്രവീൺ പി.നായർ, രാഗേഷ്, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.