ഏറ്റുമാനൂർ ഷട്ടർകവലയിൽ വാഹനാപകടം; നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി മതിൽ തകർത്തു

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഷട്ടർകവലയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം സമീപത്തേ
ഷാപ്പിലേയ്ക്ക് ഇടിച്ചു കയറി ഷാപ്പിന്റെ മതിൽ തകർത്തു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ച ശേഷം, അമിത വേഗത്തിൽ പാഞ്ഞെത്തി റോഡരികിലെ ഷാപ്പിന്റെ മതിൽ തകർക്കുകയായിരുന്നു.

അപകടത്തെ തുടർന്നു പ്രദേശത്ത് പത്തുമിനിറ്റോളം ഗതാഗത തടസമുണ്ടായി.