play-sharp-fill
ഏറ്റുമാനൂരിൽ  ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 9.5 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ

ഏറ്റുമാനൂരിൽ ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 9.5 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ

സ്വന്തം ലേഖിക

ഏറ്റുമാനൂർ: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ച 9.5 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ.

പുന്നത്ര, മുകളേൽ വീട്ടിൽ കുര്യൻ ജോസഫ് (62) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും, ഏറ്റുമാനൂർ പോലീസും ചേർന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കൂടിയ അളവിൽ മദ്യം വാങ്ങി അനധികൃതമായി കൈവശം വെച്ച് കൂടിയ വിലയ്ക്ക് കച്ചവടം നടത്തുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

നർകോട്ടിക് സെൽ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം, കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ, ഏറ്റുമാനൂർ എസ് എച്ച് ഒ രാജേഷ് കുമാർ സി ആർ, എസ് ഐമാരായ പ്രക്ഷോഭ്, ഭരതൻ, എസ്സിപിഒ രാജേഷ്, സിപിഒമാരായ ലെനീഷ്, അനൂപ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ സജീവ് ചന്ദ്രൻ, ശ്രീജിത്ത് ബി നായർ, തോംസൺ കെ മാത്യു, അജയകുമാർ, അനീഷ് വി കെ, ഷിബു പി എം, ഷമീർ സമദ്, അരുൺ എസ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.