play-sharp-fill
രാജിവച്ച പ്രസിഡന്റ് വീണ്ടും രാജിവച്ചു: എരുമേലി പഞ്ചായത്ത് പ്രസിഡന്റ് രാജിക്കത്ത് ഫ്രണ്ട് ഓഫിസിൽ ഏൽപിച്ചു പോയത് നിയമപരമല്ലെന്ന് സെക്രട്ടറി നിലപാടെടുത്തതോടെയാണ് വീണ്ടും രാജി

രാജിവച്ച പ്രസിഡന്റ് വീണ്ടും രാജിവച്ചു: എരുമേലി പഞ്ചായത്ത് പ്രസിഡന്റ് രാജിക്കത്ത് ഫ്രണ്ട് ഓഫിസിൽ ഏൽപിച്ചു പോയത് നിയമപരമല്ലെന്ന് സെക്രട്ടറി നിലപാടെടുത്തതോടെയാണ് വീണ്ടും രാജി

കോട്ടയം: എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി നടപടിക്രമം പാലിച്ച് ഇന്നലെ വീണ്ടും രാജിവ ച്ചു.

കോൺഗ്രസിലെ ധാരണപ്ര കാരമാണ് രാജി. കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് കൈമാറേണ്ട രാജിക്കത്ത് പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ കൈമാറിയശേഷം പോയിരുന്നു. :

ഇതു നിയമപരമല്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെയാണ് ഇന്നലെ മൂന്നിനു സെക്രട്ട റിക്കു നേരിട്ട് കത്തു നൽകിയത്. കത്തു തുടർനടപടിക്കായി രേഖകൾ സഹിതം സംസ്‌ഥാന തിര ഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയെന്നു സെക്രട്ടറി പി.പി.മണിയപ്പൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച‌ സ്വന്തം ലെറ്റർ പാഡിൽ ജിജിമോൾ സജി പ്രസിഡൻ്റ് സ്‌ഥാനം രാജിവച്ചതായി എഴുതി ഫ്രണ്ട് ഓഫിസിൽ കൈമാറുകയായിരുന്നു.

സെക്രട്ടറി ഓഫിസിൽ ഇല്ലാതിരുന്നതിനാലും വേഗം മടങ്ങണമെന്നതിനാലുമാണു കത്ത് ഫ്രണ്ട് ഓഫിസിൽ ഏൽപിച്ചതെന്നായിരുന്നു ജിജിമോളുടെ വിശദീകരണം.