ലോട്ടറി കടയിലെത്തി പണം അടങ്ങിയ ബാഗ് അടിച്ചുമാറ്റി, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി ; പ്രതിയെ അറസ്റ്റ് ചെയ്ത് എരുമേലി പോലീസ്

ലോട്ടറി കടയിലെത്തി പണം അടങ്ങിയ ബാഗ് അടിച്ചുമാറ്റി, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി ; പ്രതിയെ അറസ്റ്റ് ചെയ്ത് എരുമേലി പോലീസ്

കോട്ടയം: എരുമേലി ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടിയ കൊല്ലമുള മണ്ണടിശാല ഭാഗത്ത് പടിഞ്ഞാറേവീട് വീട്ടിൽ അനീഷ് മോൻ പി.കെ (42) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടുകൂടിയാണ് സംഭവം.

 

എരുമേലി പേട്ട കവലയ്ക്ക് സമീപമുള്ള ലോട്ടറി കടയിൽ എത്തുകയും കടയിലെ ജോലിക്കാരനെ തട്ടിമാറ്റിയ ശേഷം കടയ്ക്കുള്ളിലിരുന്ന ബാഗുമായി ഇറങ്ങി ഓടുകയും ചെയ്തു. നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് ഇയാൾ ബാഗ് ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു.

 

ലോട്ടറി ഉടമയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ മാരായ ജോസി എം ജോൺസൺ, രഘുനാഥൻ, എ.എസ്.ഐ മാരായ സിബിമോൻ, ലേഖ, സി.പി.ഓ സിജു കുട്ടപ്പൻ എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group