ആധുനിക സംവിധാനം ഉണ്ടെന്നിരിക്കെ  സൈറണ്‍ പ്രവര്‍ത്തിപ്പിക്കാൻ പുതിയ നിയമനം; പഞ്ചായത്തിന്‍റെ കേസുകള്‍ നടത്തുന്ന വനിതാ അഭിഭാഷകയെ പിരിച്ചു വിട്ടു; ആശാ വര്‍ക്കറെ മാറ്റി മറ്റൊരാളെ നിയമിക്കാനും തീരുമാനം; എരുമേലി പഞ്ചായത്തിൽ എല്‍ഡിഎഫ് നിയമിച്ചവരെ നീക്കി യുഡിഎഫിന്‍റെ പുതിയ നിയമനം…..!

സ്വന്തം ലേഖിക

എരുമേലി: പഞ്ചായത്ത്‌ ഭരണം എല്‍ഡിഎഫില്‍ നിന്നു അവിശ്വാസ പ്രമേയം പാസാക്കി തിരിച്ചു പിടിച്ച യുഡിഎഫ് താത്ക്കാലിക തസ്തികകളില്‍ എല്‍ഡിഎഫ് നിയമിച്ചവരെ പിരിച്ചു വിട്ട് പുതിയ നിയമനം തുടങ്ങി.

എല്‍ഡിഎഫ് ഭരണത്തില്‍ നിയമനമായ ആശാ വര്‍ക്കറെ മാറ്റി മറ്റൊരാളെ നിയമിക്കാനും തീരുമാനം. ഓട്ടോമാറ്റിക്കായി സൈറണ്‍ മുഴക്കാൻ ആധുനിക സംവിധാനം ഉണ്ടെന്നിരിക്കെ ഇത് ഉപയോഗിക്കാതെ സൈറണ്‍ പ്രവര്‍ത്തിപ്പിക്കാൻ എന്ന പേരിലും നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ പഞ്ചായത്തിന്‍റെ കേസുകള്‍ നടത്തുന്ന വനിതാ അഭിഭാഷകയെയും പിരിച്ചു വിട്ടു. എല്‍ഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ് അഭിഭാഷകയെ പിരിച്ചു വിടാൻ കാരണമെന്ന് ആരോപണം.

പ്ലാൻ റിസോഴ്സ് പേഴ്സണ്‍, സൈറണ്‍ ഓപ്പറേറ്റര്‍, അസിസ്റ്റന്‍റ് എൻജിനിയറുടെ ഓഫീസില്‍ ക്ലര്‍ക്ക്, ആംബുലൻസ് ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് നിയമനങ്ങളായത്. പിരിച്ചുവിടപ്പെട്ടവരില്‍ എല്‍ഡിഎഫ് ഭരണകാലത്ത് സൈറണ്‍ ഓപ്പറേറ്റര്‍ ആയി നിയമിക്കപ്പെടുകയും ക്ലര്‍ക്ക് തസ്തികയിലേക്ക് മാറ്റി നിയമിക്കുകയും ചെയ്ത സിപിഎം വനിതാ നേതാവിന്‍റെ മരുമകളും ഉള്‍പ്പെടുന്നു.

ഈ യുവതിയെ പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് സിപിഎം നേതൃത്വത്തിന്‍റെ സഹായത്തോടെ യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇപ്പോള്‍ നിയമനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ച കോടതി പഞ്ചായത്തിനോട് വിശദീകരണം തേടിയിട്ടുണ്ട്.