play-sharp-fill
എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകരുടെ  വാഹനം ഇടിച്ച് അപകടം;  മുൻ വില്ലേജ് ഓഫീസ് ജീവനക്കാരനും കണമല സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്നയാൾ മരിച്ചു

എരുമേലി മുക്കൂട്ടുതറയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം; മുൻ വില്ലേജ് ഓഫീസ് ജീവനക്കാരനും കണമല സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായിരുന്നയാൾ മരിച്ചു

കോട്ടയം: മുക്കൂട്ടുതറയിൽ അയ്യപ്പഭക്തരുടെ വാഹനം ഇടിച്ച് പരിക്കേറ്റ മുട്ടപ്പള്ളി സ്വദേശിയായ എംഎം തമ്പി മലമ്പാറയ്ക്കൽ മരിച്ചു. എരുമേലിയിലെ മുൻ വില്ലേജ് ഓഫീസ് ജീവനക്കാരനും നിലവിലെ കണമല ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമാണ് മലമ്പാറക്കൽ തമ്പി.

മാറിടം കവല ഇറക്കത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച തമ്പിയെ പുറകിൽ നിന്നും അമിത വേഗത്തിലെത്തിയ അയ്യപ്പഭക്തരുടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group