എരുമേലിയിൽ വീണ്ടും വ്യാജ വാറ്റ് വേട്ടയുമായി എക്‌സൈസ്: ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

എരുമേലിയിൽ വീണ്ടും വ്യാജ വാറ്റ് വേട്ടയുമായി എക്‌സൈസ്: ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: വനമേഖലയായ എരുമേലി ഭാഗങ്ങളിൽ വ്യാപകമായി വ്യാജ വാറ്റ് സജീവമെന്നു റിപ്പോർട്ട്. എരുമേലിയിലെ കാടും മലമ്പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജ മദ്യമാഫിയ സജീവമായിരിക്കുന്നത്. വെള്ളിയാഴ്ച എക്‌സൈസ് സംഘം നടത്തിയ റെയിഡിൽ ഒരു ലിറ്റർ വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾ എക്‌സൈസ് സംഘത്തെ വെട്ടിച്ചു രക്ഷപെടുകയും ചെയ്തു.

എരുമേലി പ്രദേശങ്ങളിൽ വലിയ തോതിൽ വ്യാജവാറ്റ് നടക്കുന്നതായി എക്‌സൈസ് കമ്മിഷണർ അംഗം കെ.എൻ സുരേഷ്‌കുമാറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം എരുമേലി പനക്കച്ചിറ ഭാഗത്ത് മിന്നൽ റെയിഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അരുൺ അശോകും സംഘവുമാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ പനയ്ക്കച്ചിറകരയിൽ കോട്ടക്കുഴിയിൽ വീട്ടിൽ കരുണാകരന്റെ മകൻ കെ.കെ ഷാജിയ്‌ക്കെതിരെ കേസെടുത്തു.

എക്‌സൈസ് സംഘത്തെക്കണ്ട് ഇയാൾ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെടുകയും ചെയ്തു. ഇയാൾക്കായി എക്‌സൈസ് സംഘം അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.