play-sharp-fill
പെണ്‍കുട്ടിയോട് മോശമായി പെരുമാറി; എരുമേലിയില്‍ ബസ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം

പെണ്‍കുട്ടിയോട് മോശമായി പെരുമാറി; എരുമേലിയില്‍ ബസ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം

സ്വന്തം ലേഖിക

കോട്ടയം: എരുമേലിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ ബസ് ജീവനക്കാരന് ക്രൂര മര്‍ദ്ദനം.

എരുത്വാപ്പുഴ സ്വദേശി സേതുവിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയിട്ട ശേഷം ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ രണ്ട് യുവാക്കളെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. യുവാക്കളില്‍ ഒരാളുടെ സഹോദരിയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

പരിക്കേറ്റ സേതുവിനെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എരുമേലി പോലീസ് കേസെടുത്തു.