എട്ടും പത്തും വയസുള്ള കുട്ടികളുമായി  ഭിക്ഷാടന മാഫിയ എരുമേലിയിൽ; സംഘത്തിൽ നൂറോളം പേർ; തിരിഞ്ഞ് നോക്കാത അധികൃതർ

എട്ടും പത്തും വയസുള്ള കുട്ടികളുമായി ഭിക്ഷാടന മാഫിയ എരുമേലിയിൽ; സംഘത്തിൽ നൂറോളം പേർ; തിരിഞ്ഞ് നോക്കാത അധികൃതർ

സ്വന്തം ലേഖകൻ
എരുമേലി: എരുമേലി ടൗണിൽ ഭിക്ഷാടനമായി പിടിമുറുക്കുന്നു. എരുമേലി ബസ് സ്റ്റാൻഡിന് നേരെ എതിർവശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് നൂറോളം പേരടങ്ങുന്ന സംഘം തമ്പടിച്ചിരിക്കുന്നത്.

ഇതിൽ എട്ടും പത്തും വയസുള്ള പത്തിലധികം കുട്ടികളുമുണ്ട്.

ശബരിമല സീസൺ തുടങ്ങിയതോടെയാണ് ഇവർ എത്തിയത്. നല്ല കൊയ്ത്ത് കൊയ്യുന്ന മാഫിയാ സംഘം, ഭിക്ഷ യാചിക്കാൻ തയ്യാറാകാത്ത കുട്ടികളെ മർദ്ദിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയതാണ് ഇറക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് തേർഡ്‌ ഐ ന്യൂസ് സംഘം നടത്തിയ പരിശോധയിൽ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. ക്രൂരമായിട്ടാണ് കുട്ടികളെ സംഘം മർദ്ദിക്കുന്നത്.

പരസ്യമായി ഭിക്ഷാടന മാഫിയ പിടിമുറിക്കിയിട്ടും പൊലീസോ, പഞ്ചായത്തോ അനങ്ങിയിട്ടില്ല. ഇവർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. 

കോവിഡും, ഒമിക്രോണും പടരുന്ന സാഹചര്യത്തിൽ ഇത്തരക്കാരെ നിരുത്സാഹപ്പെടുത്തേണ്ടതാണ്.