play-sharp-fill
ജനുവരി 10, 11 തീയതികളിൽ എരുമേലിയിൽ മദ്യനിരോധനം

ജനുവരി 10, 11 തീയതികളിൽ എരുമേലിയിൽ മദ്യനിരോധനം

സ്വന്തം ലേഖിക

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് – എരുമേലി പേട്ട തുള്ളൽ, ചന്ദനക്കുടം എന്നിവയോടനുബന്ധിച്ച് ജനുവരി 10, 11 തീയതികളിൽ എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവിട്ടു.

മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല.

നിരോധിത കാലയളവിൽ മദ്യം, മറ്റു ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.