നടന്ന് വരുന്ന രോഗിയെ കിടത്തി തിരിച്ചയക്കും എരുമേലിയിലെ സോണി ആശുപത്രി; പനിയായിട്ട് വന്ന വീട്ടമ്മയ്ക്ക് മരുന്ന് മാറി കുത്തിവച്ച്  സോണി  ഹോസ്പിറ്റൽ; ദേഹമാസകലം കുമിളകൾ വന്ന്  സ്കിൻ ഇളകി മാറുന്ന അവസ്ഥയിലായി  രോ​ഗി; മരണം മുന്നിൽ കണ്ട രോഗി മെഡിക്കൽ കോളേജിനെ അഭയം പ്രാപിച്ചു; പുറത്തു വരുന്നത് സോണി ഹോസ്പിറ്റൽ കൊലവിളി നടത്തിയതിൻ്റെ കഥ

നടന്ന് വരുന്ന രോഗിയെ കിടത്തി തിരിച്ചയക്കും എരുമേലിയിലെ സോണി ആശുപത്രി; പനിയായിട്ട് വന്ന വീട്ടമ്മയ്ക്ക് മരുന്ന് മാറി കുത്തിവച്ച് സോണി ഹോസ്പിറ്റൽ; ദേഹമാസകലം കുമിളകൾ വന്ന് സ്കിൻ ഇളകി മാറുന്ന അവസ്ഥയിലായി രോ​ഗി; മരണം മുന്നിൽ കണ്ട രോഗി മെഡിക്കൽ കോളേജിനെ അഭയം പ്രാപിച്ചു; പുറത്തു വരുന്നത് സോണി ഹോസ്പിറ്റൽ കൊലവിളി നടത്തിയതിൻ്റെ കഥ

സ്വന്തം ലേഖകൻ
എരുമേലി: നടന്ന് വരുന്ന രോഗിയെ കിടത്തി തിരിച്ചയക്കും എരുമേലിയിലെ സ്വകാര്യ ആശുപത്രി. പനിയായിട്ട് ചികിത്സയ്ക്ക് വന്ന വീട്ടമ്മയെ കൊലയ്ക്ക് കൊടുക്കാനൊരുങ്ങി എരുമേലിയിലെ സോണി മെമ്മോറിയൽ ഹോസ്പിറ്റൽ. പനിയായിട്ട് ചികിത്സയ്ക്കെത്തിയ രോ​ഗിക്ക് മരുന്ന് മാറി കുത്തിവച്ച് ദേഹമാസകലം തടിച്ചുപൊങ്ങി തൊലി ഇളകി മാറി നീറുന്ന വേദനയുമായി രോ​ഗി.
എരുമേലിയിലെ സോണി മെമ്മോറിയൽ ഹോസ്പിറ്റലിൽ പത്താം തീയതി പനിയായിട്ട് എത്തിയതാണ് എരുമേലി കുറുവാമൊഴി സ്വദേശികളായ ജ​ഗദമ്മയും ഭർത്താവ് തങ്കച്ചനും.

പനി കൂടുതലായതിനാൽ അവിടെ അഡ്മിറ്റ് ചെയ്യുകയും അടുത്ത ദിവസം പോകാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അതിനിടയിൽ രണ്ട് ഇൻജെക്ഷനും രണ്ട് ടാബ്ലറ്റും നല്കി. പതിനൊന്നാം തീയതി രാവിലെ ജഗദമ്മയ്ക്ക ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുറച്ചു നേരങ്ങൾക്ക് ശേഷം ശരീരമാസകലം കറുത്തപാടുകൾ രൂപപ്പെടുകയും, അത് കുമിളകളായി മാറുകയും പിന്നീട് അത് അടർന്ന് പോകാനും തുടങ്ങി.

ശരീരത്തിന്റെ മാറ്റവും ക്ഷീണവും മൂലം ജഗദമ്മയുടെ ബന്ധുക്കൾ അത് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ അവർ തൃപ്തികരമായ മറുപടി നല്കിയില്ലായെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സ്വന്തം താത്പര്യത്തിൽ ഡിസ്ചാർജ്ജ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇതുവരെയുള്ള ട്രീറ്റ്മെന്റിന്റെ ഡീറ്റെയിൽസ് നല്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു.എന്നാൽ ആശുപത്രി അധികൃതർ രേഖകൾ നല്കാൻ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി അവർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനകളിൽ മരുന്ന് മാറി നല്കിയതാണന്നും അതിന്റെ അലർജി ആണന്നും മെഡിക്കൽ കോളേജ് ഡോക്ടർമാർ പറഞ്ഞു.
തൊലി ഇളകി മാറുന്നതിനാൽ ശരീരമാസകലം നീറ്റലോടെ വേദന കടിച്ചമർത്തി കഴിയുന്ന അവസ്ഥയിലാണ് ജ​ഗദമ്മ.

തുടർന്ന് സോണി ആശുപത്രിക്കെതിരെ ജ​ഗദമ്മയുടെ ബന്ധുക്കൾ എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നല്കി.

സംഭവങ്ങളുടെ യാഥാർത്ഥ്യം അറിയുന്നതിനായി തേർഡ് ഐ ന്യൂസിൽ നിന്നും സോണി ഹോസ്പിറ്റൽ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തീർത്തും നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്.

ആശുപത്രിയുടെ നടത്തിപ്പിനെകുറിച്ചും, അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നാട്ടുകാർക്കിടയിൽ വളരെ നെ​ഗറ്റീവ് ഇമേജാണ് നിലനിൽക്കുന്നത്. ​ഗൂ​ഗിളിൽ ആശുപത്രിയുടെ റിവ്യൂ ശ്രദ്ധിച്ചാൽ തന്നെ അങ്ങേയറ്റം മോശം രീതിയിലാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് മനസിലാകും.