play-sharp-fill
എരുമേലി പേട്ടതുളളല്‍ : കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

എരുമേലി പേട്ടതുളളല്‍ : കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

എറണാകുളം : എരുമേലിയില്‍ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ സംഭവം, തീരുമാനം പിൻവലിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ്. മൂന്ന് കണ്ണാടികള്‍ നടപ്പന്തലിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമല്ലാ പൊട്ടു തൊടലെന്ന് ദേവസ്വം ബോർഡ്.

മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തർക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു, കുത്തക ഹോള്‍ഡർമാരോ മറ്റോ ഭക്തരെ ചൂഷണം ചെയ്യാനും പാടില്ല. കുറിതൊടുന്നതിന് പണം വാങ്ങിയ ആളുകള്‍ ഇപ്പോഴും അവിടുണ്ടോയെന്ന് കോടതി ചോദിച്ചു, , മാസപ്പൂജ സമയത്ത് ഭക്തരെ ചൂഷണം ചെയ്യാൻ ഇത്തരക്കാരെ അനുവദിക്കരുതെന്ന് പറഞ്ഞ കോടതി , ഹർജി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group