പരിസ്ഥിതി ദിനത്തിൽ എരുമേലി പഞ്ചതീർത്ഥ പരാശക്തി സ്ഥാനത്ത് വടവൃക്ഷമായ ആലും ഫലവൃക്ഷമായ മാവും നട്ടു
കോട്ടയം: ലോക പരിസ്ഥിതി ദിനമായ ഇന്ന്, പരിപാവനമായ ശബരിമല ശ്രീ ധർമ്മ ശാസ്താവിന്റെ, പതിനെട്ടു മലകളിൽ ആദ്യത്തെ മലയായ തപ്പാറ മലയും മലദൈവകളും കുടികൊള്ളുന്ന, എരുമേലി, ചെറുവള്ളി എസ്റ്റേറ്റിലെ പഞ്ചതീർത്ഥ പരാശക്തി സ്ഥാനത്ത്, ബി ജെ പി യുടെ സംസ്ഥാന സമിതി അംഗവും കോട്ടയം ജില്ലയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായ ശ്രീ വി സി അജികുമാറിന്റെ നേതൃത്വത്തിൽ വടവൃക്ഷമായ ആലും ഫലവൃക്ഷമായ മാവും നാട്ടുകൊണ്ട്, പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറച്ച് ഓർമപ്പെടുത്തികൊണ്ട് സന്ദേശവും നൽകി.
പ്രസ്തുത ചടങ്ങിൽ ദേവസ്ഥാനം മേൽശാന്തി, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ലൂയിസ് എരുമേലി, ബി ജെ പി നേതാവ് എൻ ഹരി തുടങ്ങിയവർ പങ്കെടുത്തു.
Third Eye News Live
0