പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ അജിന്‍സാമിന് എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് പൂര്‍ണിമയും ശ്രുതിയും ;ആദ്യരാത്രിയുടെ റിഹേഴ്സലായി കണ്ടാല്‍ മതിയെന്നും ഉപദേശം;സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ അഞ്ചംഗ സംഘം പിടിയിലായതിങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ അജിന്‍സാമിന് എല്ലാ ഒത്താശയും ചെയ്ത് ഒപ്പം നിന്നത് പെണ്‍സുഹൃത്തുക്കള്‍.ഇവരുള്‍പ്പെടെ അഞ്ചുപേരെയാണ്‌എറണാകുളത്തിനു സമീപം കാലടിയില്‍നിന്നും പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറത്ത് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടില്‍ ശ്രുതി(25) എന്നിവരാണ് തിരുവനന്തപുരം കളിയിക്കാവിള സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ കേസിലെ പ്രധാന പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസില്‍ അജിന്‍സാം(23) എന്നയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്. കാലടി കിഴക്കാപുറത്ത് കുടി വീട്ടില്‍ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിന്‍(29) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിലെ പ്രധാന പ്രതിയായ അജിന്‍സാം ഇന്‍സ്റ്റാഗ്രാം വഴിയാണ് പാറശ്ശാല സ്വദേശിനിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് ബന്ധം തുടര്‍ന്നു വന്നു. പ്രണയം കലശലായതോടെ ഒരുമിച്ച് ജീവിക്കാനും ഇരുവരും തീരുമാനിച്ചു. അതിന്‍്റെ മുന്നോടിയായാണ് തമ്മില്‍ കാണാന്‍ പെണ്‍കുട്ടിയും കാമുകനും തീരുമാനിച്ചത്.
തുടർന്ന്കാമുകനായ അജിന്‍സാം നാലു സുഹൃത്തുക്കളോടൊപ്പം രാത്രിയില്‍ പാറശ്ശാലയിലെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ട് കുട്ടിയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലില്‍ എത്തി മുറി എടുക്കുകയായിരുന്നു. ഇന്ന് തങ്ങളുടെ ആദ്യ രാത്രിയാണെന്ന് പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഐവര്‍സംഘം ഹോട്ടലില്‍ മുറി എടുത്ത് പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചത്.
ഇതിനായി പെണ്‍കുട്ടിയെ മാനസികമായി സ്വാധീനിക്കാന്‍ മുന്നില്‍ നിന്നത് ഈ സംഘത്തിലെ യുവതികളായ പൂര്‍ണിമയും ശ്രുതിയുമായിരുന്നു. രാത്രിയില്‍ ഹോട്ടലില്‍ വച്ച് പെണ്‍കുട്ടിയെ കാമുകന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് പകലും ഇതേ ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.
അടുത്ത ദിവസം രാത്രി കാമുകനും സംഘവും പെണ്‍കുട്ടിയെ തിരികെ കളിയിക്കാവിളയില്‍ കൊണ്ടുവിടുകയായിരുന്നു. തുടര്‍ന്ന് അടുത്തദിവസം മുതല്‍ അജിന്‍ സാമിനെ പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ച്ചയായി അജിന്‍ സാമിനെ ഫോണില്‍ ലഭിക്കാതെ വന്നതോടെയാണ് ചതിക്കപ്പെട്ടെന്ന് പെണ്‍കുട്ടിക്ക് മനസ്സിലായത്. തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം വീട്ടില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയെയും കൂട്ടിയെത്തി പാറശ്ശാല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.