play-sharp-fill
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങവെ  ട്രെയിനിൽ നിന്നു വീണ് യുവാവിന്  ദാരുണാന്ത്യം; മരിച്ചത്  കറുകുറ്റി പൈനാടം സ്വദേശിയായ ഇരുപത്തിനാലുകാരൻ

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങവെ ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കറുകുറ്റി പൈനാടം സ്വദേശിയായ ഇരുപത്തിനാലുകാരൻ

അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കറുകുറ്റി പൈനാടത്ത് വീട്ടിൽ പ്രകാശിന്‍റെ മകൻ ഡോൺ (24) ആണ് മരിച്ചത്. കേരളാ ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മില്‍ കൊച്ചിയില്‍ നടന്ന മൽസരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ പറയുകയും അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിര്‍ത്തുകയുള്ളൂ എന്നും ഡോണ്‍ പറഞ്ഞിരുന്നു.

ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിലും ലഭിക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സിഎയ്ക്ക് പഠിക്കുകയാണ് ഡോൺ. അമ്മ മോളി.ഡാലിൻ ഏക സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്‍റ് സേവേഴ്സ് പളളിയിൽ.