play-sharp-fill
‘പലതവണ പറഞ്ഞതാണ് ബില്ലടക്കാൻ’; ഒടുവില്‍ ഫ്യൂസൂരി കെഎസ്‌ഇബി; എറണാകുളം കളക്ടറേറ്റില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതില്‍ ഇന്ന് തീരുമാനം ആയേക്കും; ഇടപെട്ട് കളക്ടര്‍

‘പലതവണ പറഞ്ഞതാണ് ബില്ലടക്കാൻ’; ഒടുവില്‍ ഫ്യൂസൂരി കെഎസ്‌ഇബി; എറണാകുളം കളക്ടറേറ്റില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതില്‍ ഇന്ന് തീരുമാനം ആയേക്കും; ഇടപെട്ട് കളക്ടര്‍

കൊച്ചി: എറണാകുളം കളക്ടറേറ്റില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതില്‍ ഇന്ന് തീരുമാനം ആയേക്കും.

പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ്‌ കളക്‌ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത്.

രണ്ട് ഓഫീസുകൾ മാത്രം ആണ്‌ കുടിശിക അടച്ച്‌ കറന്റ് പുനസ്ഥാപിച്ചത്. ഇരുപത്തിലധികം ഓഫീസുകളുടെ കാര്യത്തില്‍ ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കളക്ടറേറ്റ് പരിസരത്ത് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധ യോഗം ഉണ്ടാകും. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്തില്‍ ആണ്‌ കെ.എസ്.ഇ.ബി. ഇന്നലെ എറണാകുളം കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് ഊരിയത്.