ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും; ഏകീകൃത കുര്‍ബാന ക്രമത്തിനെതിരെ രംഗത്തെത്തിയ വൈദികരെ തള്ളി ഇരിങ്ങാലക്കുട രൂപത; സിനഡിന്റെ സുപ്പീരിയര്‍ ട്രൈബ്യൂണലിലേക്കും വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കാനൊരുങ്ങി വൈദികര്‍

ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും; ഏകീകൃത കുര്‍ബാന ക്രമത്തിനെതിരെ രംഗത്തെത്തിയ വൈദികരെ തള്ളി ഇരിങ്ങാലക്കുട രൂപത; സിനഡിന്റെ സുപ്പീരിയര്‍ ട്രൈബ്യൂണലിലേക്കും വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കാനൊരുങ്ങി വൈദികര്‍

സ്വന്തം ലേഖകന്‍

തൃശ്ശൂര്‍: മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കുമെന്നും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് വൈദികര്‍ പിന്മാറണമെന്നും ഇരിങ്ങാലക്കുട രൂപത. സിനഡ് തീരുമാനം ഉള്‍ക്കൊള്ളിച്ചുള്ള കര്‍ദ്ദിനാളിന്റെ ഇടയലേഖനം പള്ളികളില്‍ വായിക്കില്ലെന്ന് വ്യക്തമാക്കി ഇന്നലെ ഇങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരുന്നു. 60 വര്‍ഷമായി എറണാകുളം-അങ്കമാലി അതിരൂപത പാലിക്കുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നാണ് വൈദികരുടെ ആവശ്യം.

നവംബര്‍ 28 മുതല്‍ പരിഷ്‌കരിച്ച കുര്‍ബാനക്രമം പിന്തുടരണമെന്നാണ് നിര്‍ദേശം. എന്നാല്‍ ചില മെത്രാന്‍മാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്നാണ് വൈദികരുടെ ആരോപണം. ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുന്നത് ധാര്‍മികവും ക്രൈസ്തവവുമല്ലെന്നും മാര്‍പാപ്പയുടെ കത്ത് കല്‍പ്പനയായി സിനഡിലെ മെത്രാന്‍മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വൈദികര്‍ പറയുന്നു. സത്യം മനസിലാക്കിയാല്‍ സിനഡ് തീരുമാനം മാര്‍പാപ്പ അംഗീകരിക്കില്ലെന്നും വൈദികര്‍ പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ രൂപതയിലെ 148 വൈദികര്‍ ഒപ്പിട്ട നിവേദനം നേരത്തെ നല്കിയതിന്റെ അടിസ്ഥാനത്തില്‍ സിനഡില്‍ ബിഷപ് വിഷയം അവതരിപ്പിച്ചിരുന്നു. തീരുമാനത്തിനെതിരെ സിനഡിന്റെ സുപ്പീരിയര്‍ ട്രൈബ്യൂണലിലേക്കും വത്തിക്കാനിലേക്കും അപ്പീല്‍ നല്‍കാനാണ് വൈദികരുടെ നീക്കം.