ഇരുട്ടിലായ ഈരയിൽക്കടവിനു വെളിച്ചം നൽകാൻ നഗരസഭ കൗൺസിലർമാർ; പോസ്റ്റ് ഇളക്കി മാറ്റി വെളിച്ചമില്ലാതാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ; പോസ്റ്റ് ഇളക്കി മാറ്റാൻ യോഗം വിളിച്ചു ചേർത്ത് എം.എൽ.എ; വീഡിയോ ഇവിടെ കാണാം

ഇരുട്ടിലായ ഈരയിൽക്കടവിനു വെളിച്ചം നൽകാൻ നഗരസഭ കൗൺസിലർമാർ; പോസ്റ്റ് ഇളക്കി മാറ്റി വെളിച്ചമില്ലാതാക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ; പോസ്റ്റ് ഇളക്കി മാറ്റാൻ യോഗം വിളിച്ചു ചേർത്ത് എം.എൽ.എ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഇരുട്ടിലായ ഈരയിൽക്കടവിനു വെളിച്ചം നൽകാൻ നഗരസഭ കൗൺസിലർമാർ കൊണ്ടു വന്ന പദ്ധതിയ്ക്കു തുരങ്കം വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എട്ടര ലക്ഷത്തോളം രൂപ മുടക്കി ഈരയിൽക്കടവിൽ നഗരസഭ അംഗങ്ങൾ സ്ഥാപിച്ച പോസ്റ്റ് ഇളക്കി മാറ്റുന്നതിനു വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ. ബുധനാഴ്ച വിവിധ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനമായിരിക്കുന്നത്.

അഞ്ചു വർഷം മുൻപ് നിർമ്മാണം ആരംഭിച്ച ഈരയിൽക്കടവ് ബൈപ്പാസ് രണ്ടു വർഷം മുൻപാണ് പൂർണ തോതിൽ ടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയത്. ഈ റോഡിലൂടെ ഇപ്പോൾ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. എന്നാൽ, ഈ റോഡിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ ഇവിടെ പലരും കക്കൂസ് മാലിന്യം അടക്കം റോഡരികിൽ തള്ളുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭ അംഗങ്ങളുടെ നേതൃത്വത്തിൽ ഈരയിൽക്കടവ് റോഡിൽ തെരുവ് വിളിക്ക് സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ അംഗങ്ങളായ ഷീജ അനിലും, സനൽ തമ്പിയും നടത്തിയ സമ്മർദത്തിന്റെ ഫലമായി എട്ടര ലക്ഷത്തോളം രൂപ മുടക്കി ഇവിടെ കെ.എസ്.ഇ.ബി പോസ്റ്റുകൾ സ്ഥാപിക്കുകയും ലൈൻ വലിയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇതിനു തുരങ്കം വയ്ക്കാനുള്ള നടപടികളാണ് ഇപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വീകരിക്കുന്നതെന്നു നഗരസഭ അംഗം അഡ്വ.ഷീജ അനിൽ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

ഈ പോസ്റ്റുകൾ ഇളക്കി മാറ്റുന്നതിനും, പോസ്റ്റ് ഇരിയ്ക്കുന്ന സ്ഥലത്തേയ്ക്കു കൂടി റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനും പദ്ധതി ആലോചിക്കുന്നതായുള്ള പേരിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇപ്പോൾ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി, നഗരസഭ ഉദ്യോഗസ്ഥരുടെ യോഗമാണ് എം.എൽ.എ വിളിച്ചു ചേർത്തിരിക്കുന്നത്.

ഈരയിൽക്കടവ് റോഡിൽ മാലിന്യം തള്ളൽ അതിരൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഈ റോഡിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി തെരുവ് വിളക്കും, ക്യാമറയും സ്ഥാപിക്കാൻ കൗൺസിലർമാർ മുൻകൈ എടുത്തത്. അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കാതെ റോഡ് വീണ്ടും വീണ്ടും വീതി കൂട്ടാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നു ഇടതു പക്ഷ കൗൺസിലർമാർ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഈരയിൽക്കടവിൽ ലൈറ്റ് തെളിയിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

വീഡിയോ ഇവിടെ കാണാം