play-sharp-fill
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ വൈരാഗ്യം : എസ്. ടി പ്രൊമോട്ടർക്ക് മർദനം,10 പേർക്കെതിരെ കേസെടുത്തു

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ വൈരാഗ്യം : എസ്. ടി പ്രൊമോട്ടർക്ക് മർദനം,10 പേർക്കെതിരെ കേസെടുത്തു

കോട്ടയം : ഈരാറ്റുപേട്ടയിൽ പരസ്യം മദ്യപാനം പോലീസിൽ അറിയിച്ച എസ്. ടി പ്രമോട്ടർക്ക് ക്രൂരമർദ്ദനം. ഈരാറ്റുപേട്ട തലപ്പലം സ്വദേശി പി സി സുഭാഷ്ചന്ദ്ര ബോസിനാണ് മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.

തലപ്പലം പഞ്ചായത്തിലെ ഓലായം ഭാഗത്തെ പരസ്യ മദ്യപാനമാണ് മർദനത്തിന് വഴിവച്ചത്. പരസ്യ മദ്യപാനം പൊലീസില്‍ അറിയച്ചതിലെ വൈരാഗ്യമാണ് എസ്.ടി പ്രമോട്ടറായ സുഭാഷിനെ ഒരു സംഘം മർദിക്കാൻ കാരണമായതെന്ന് എഫ്.ഐ.ആറിയില്‍ പറയുന്നു.

അക്രമം കണ്ട് ഓടിയെത്തിയ സുഭാഷിന്‍റെ മാതാപിതാക്കളെയും സഹോദരിമാരെയും സംഘം മർദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമദൃശ്യങ്ങള്‍ സഹിതം യുവാവ് ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രദേശവവാസിയായ മാർട്ടിൻ അടക്കം 10 പേർക്കെതിരെ പോലീസ് കേസെടുത്തു അതേസമയം, സുഭാഷും കുടുംബാംഗങ്ങളും മർദിച്ചെന്ന് കാണിച്ച്‌ എതിർ വിഭാഗവും പൊലീസില്‍ പരാതി നല്‍കി.