play-sharp-fill
നഗരത്തിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം ; ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കാരം വ്യാഴാഴ്ച മുതൽ

നഗരത്തിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം ; ഈരാറ്റുപേട്ടയിലെ ട്രാഫിക് പരിഷ്കാരം വ്യാഴാഴ്ച മുതൽ

ഈരാറ്റുപേട്ട : നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്നത്തിന് പരിഹാരമായി പുതിയ പരിഷ് കാരം 12-ാം തീയതി വ്യാഴാഴ്‌ച മുതൽ നിലവിൽ വരും.

നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലുളളവരിൽ നിന്നുമായി നിരന്തരമായി പരാതികൾ ഉയരുന്ന താണ്.

പലതവണ നടപടികളെടുത്തിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തു ങ്കൽ എം.എൽ.എയുടേയും നഗരസഭാ ചെയർപേഴ്‌സൺ ഉൾ ഗരസഭാപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാ ഷ്ടീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധിക ളുടെയും വിവിധ വകുപ്പ് ഉ ദ്യോഗസ്ഥന്മാരുടെയും സം യുക്തയോഗവും 25 ന് ചേർന്ന സ്പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതു മായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെ പ്പറയുന്ന ട്രാഫിക് പരിഷ്കര ണ തിരുമാനങ്ങൾ സെപ്റ്റം ബർ 12 രാവിലെ 10 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പരിഷ്കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അ ഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. പുതിയ ട്രാഫിക് പരിഷ്കരണം വിജയകരമാക്കുന്നതിനു ള്ള നടപടിക്രമങ്ങൾ സ്വീകരി ച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അ ബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പ രിഷ്കരണങ്ങൾ സംബന്ധിച്ച അറി യിപ്പ് നൽകുന്നതിന് 2000 നോട്ടിസു കൾ ഇന്ന് ടൗണിൽ വ്യാപാരസ്ഥാ പനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും.

നിരീക്ഷണത്തിന് ആവശ്യമായ നാ ല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കു ന്നതാണ്. ഈ ക്യാമറയിൽ നിന്നു ള്ള വിവരങ്ങൾ അനുസരിച്ച് ഗതാ ഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്‌ച തന്നെ സ്ഥാപിക്കുന്നതാണ്.

നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയി പ്പിക്കുന്നതിന് എല്ലാവരുടെയും സ ഹകരണങ്ങൾ ഉണ്ടാവണമെന്ന് സുഹ്റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു.