play-sharp-fill
ഈരാറ്റുപേട്ടയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ചു; പൂഞ്ഞാർ സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ചു; പൂഞ്ഞാർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: ഈരാറ്റുപേട്ടയിൽ വീട് കയറി അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.


പൂഞ്ഞാർ പനച്ചിപ്പാറ കൊണ്ടാട്ടുകുന്ന് ഭാഗത്ത് ആറ്റുചാലിൽ വീട്ടിൽ ജോർജ് മകൻ ഷാജൻ ജോർജ് (45) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടി പനച്ചിപ്പാറ ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിലെത്തി വീട്ടമ്മയെയും മകനെയും ആക്രമിക്കുകയായിരുന്നു.

വീട്ടമ്മയുടെ മകനുമായി ഇയാൾക്ക് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ അമ്മയെയും മകനെയും ഇഷ്ടിക കൊണ്ടും കല്ല് കൊണ്ടും ആക്രമിച്ചത്.

ഇത് തടയാൻ ശ്രമിച്ച അയൽവാസിയെ കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി. വി, ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ ശരത് കൃഷ്ണദേവ്, ജിനു കെ.ആർ, അനീഷ് കെ.സി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.