play-sharp-fill
ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി അതിക്രമം; സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഓഫീസിൽ ചെളിവെള്ളം  ഒഴിക്കുകയും ചെയ്തു;  മൂന്ന് പേർ അറസ്റ്റിൽ

ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി അതിക്രമം; സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഓഫീസിൽ ചെളിവെള്ളം ഒഴിക്കുകയും ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ കയറി അതിക്രമം നടത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

നടയ്ക്കൽ ഈലക്കയം ഭാഗത്ത് മറ്റക്കൊമ്പനാല്‍ വീട്ടിൽ അബ്ദുൽ കരീം, മകൻ നജീബ് പി.എ (56), ഇയാളുടെ മകൻ അൻസാർ നജീബ് (31), അരുവിത്തുറ ആനിപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ മുഹമ്മദ് മകൻ സക്കീർ കെ.എം (47) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം രാവിലെ 11 മണിയോടുകൂടി ഈരാറ്റുപേട്ട മുനിസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി സീനിയർ ക്ലർക്കിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും, ഓഫീസിൽ ചെളി ചവിട്ടി തേയ്ക്കുകയും,ചെളിവെള്ളം ബക്കറ്റിൽ കോരി ഒഴിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ,ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളിൽ ഒരാളായ നജീബിന് ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ട് കേസുകളും, അൻസാറിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.