play-sharp-fill
ഈരാറ്റുപേട്ട നഗരസഭ ഉപതിരെഞ്ഞെടുപ്പ് എസ്.ഡി.പി.ഐ ‘വിജയം ഭരണകൂട ഭീകരതയ്ക്ക് താക്കീത്: പി.അബ്ദുൽ മജീദ് ഫൈസി

ഈരാറ്റുപേട്ട നഗരസഭ ഉപതിരെഞ്ഞെടുപ്പ് എസ്.ഡി.പി.ഐ ‘വിജയം ഭരണകൂട ഭീകരതയ്ക്ക് താക്കീത്: പി.അബ്ദുൽ മജീദ് ഫൈസി

കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ആയിരുന്ന ഇ.പി. അൻസാരിയെ കള്ള കേസിൽ കുടുക്കി ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്ക് താക്കീതായി മാറി ഉപതിരെഞ്ഞെടുപ്പിൽ വിജയിച്ച എസ്.ഡി.പി.ഐ ‘സാരഥി അബ്ദുൽ ലത്തീഫിൻറ് ഉജ്ജ്വല വിജയം എന്ന് എസ്.ഡി.പി.ഐ. ദേശീയ ജനറൽ സെക്രട്ടറി പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

സംഘ് പരിവാർ ഭീകരർ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെ.എസ്.ഷാൻ്റ രക്തസാക്ഷിത്യം ത്യാഗസന്ധതയുടെ സൗഭാഗ്യം ആണ് എന്നും ജനാധിപത്യ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് എന്നു ഷാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പി.അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.


മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സി.എച്ച്.ഹസീബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ആർ.സിയാദ്, സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം, ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയ്യാദ്, ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, മണ്ഡലം സെക്രട്ടി റഷീദ് മുക്കാലി, സുബൈർ വെള്ളാപള്ളിൽ, വി.എസ്. ഹിലാൽ, അയ്യൂബ് ഖാൻ കാസിം, അമീന നൗഫൽ, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ് കാരയ്ക്കാട്, നസീറ സുബൈർ, ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹിൻ, തീക്കോയി ഗ്രാമപ്പഞ്ചായത്ത് അംഗം നജ്മ പരിക്കൊച്ച് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.എ.ഹലീൽ സ്വഗതവും, കെ.യു.സുൽത്താൻ നന്ദിയും പറഞ്ഞു.