play-sharp-fill
60 വയസിന് മുകളിലുള്ളവര്‍ക്ക് 5000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ;ഭരണരംഗത്തെ അഴിമതിയും ദുർച്ചിലവും കുറയ്ക്കുന്നതിന് മന്ത്രിമാരുടെ എണ്ണം 21-ല്‍നിന്നും പതിനൊന്നായി കുറയ്ക്കും, കേരളത്തെ അടിമുടി മാറ്റാൻ ട്വൻ്റി 20 പാർട്ടി

60 വയസിന് മുകളിലുള്ളവര്‍ക്ക് 5000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ;ഭരണരംഗത്തെ അഴിമതിയും ദുർച്ചിലവും കുറയ്ക്കുന്നതിന് മന്ത്രിമാരുടെ എണ്ണം 21-ല്‍നിന്നും പതിനൊന്നായി കുറയ്ക്കും, കേരളത്തെ അടിമുടി മാറ്റാൻ ട്വൻ്റി 20 പാർട്ടി

 

എറണാകുളം: കഴിഞ്ഞ 68 വർഷം ഇടത്-വലത് മുന്നണികള്‍ ഭരിച്ചുനശിപ്പിച്ച കേരളത്തെ ട്വന്റി20 പാർട്ടിക്ക് മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പ്രസിഡണ്ട് സാബു എം.ജേക്കബ്. ട്വന്റി20 പാർട്ടി ഞായറാഴ്ച പൂത്തൃക്കയില്‍ നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ആകെ തകർന്നിരിക്കുകയാണ്.

 

 

2026-ല്‍ പൊതുകടം ഏഴ് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2026-ല്‍ ട്വന്റി20 പാർട്ടി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ 10 വർഷത്തിനുള്ളില്‍ അഴിമതിയും ധൂർത്തും ഒഴിവാക്കി, ആസൂത്രണമികവോടെയും സാമ്ബത്തിക അച്ചടക്കത്തോടെയും പൊതുകടം തീർത്ത് മിച്ചംവരുന്ന തുക സ്ഥിരനിക്ഷേപമിടുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 2015-ല്‍ 39 ലക്ഷം രൂപ കടമുണ്ടായിരുന്ന കിഴക്കമ്പലം പഞ്ചായത്തിന് എട്ട് വർഷത്തിനുള്ളില്‍ 22 കോടി രൂപ മിച്ചം പിടിക്കാൻ കഴിഞ്ഞത് കേരളം മുഴുവനും മാതൃകയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

കേരളം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ദിവസം 2000 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പ്രതിദിനം ഒരു കൊലപാതകവും, ഏഴ് ബലാത്സംഗങ്ങളും നടക്കുന്നു, 14 കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നു, 60 സ്ത്രീകള്‍ അതിക്രമത്തിന് വിധേയമാകുന്നു. കേരളം ഇന്ന് മയക്കുമരുന്ന് കേസുകളുടെ ഹബ്ബ് ആയിരിക്കുന്നു. 2023-ല്‍ 35000 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ദിവസം 100 കേസുകള്‍! 2016-മുതല്‍ പിണറായി വിജയന്റെ ഭരണകാലത്ത് 43 ലക്ഷം കുറ്റകൃത്യങ്ങളാണ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ഇക്കാലയളവില്‍ 55000 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ 80 ശതമാനം കുറയ്ക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനല്‍കി. അഞ്ചുവർഷത്തിനുള്ളില്‍, 60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിമാസക്ഷേമപെൻഷൻ 5000 രൂപയാക്കി ഉയർത്തുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു.

 

 

 

 

അതോടൊപ്പം എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും മാസം 5000 രൂപ പെൻഷൻ നല്‍കും. കിഴക്കമ്ബലം മോഡല്‍ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകള്‍ കേരളം മുഴുവൻ സ്ഥാപിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വില 50% വരെ കുറയ്ക്കുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. മരുന്നിന്റെ വിലയും 50% വരെ കുറയ്ക്കും. അങ്ങനെ വിലക്കയറ്റത്തിന്റെ അധികഭാരം ജനങ്ങളുടെ ചുമലില്‍നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

കേരളത്തിലെ ആറ് ജില്ലകളിലായി 95 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തില്‍ ട്വന്റി20 പാർട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. കേരളത്തിലെ മലയോരമേഖലകളില്‍ 2 ലക്ഷം കുടുംബങ്ങളിലായി 8 ലക്ഷം ആളുകള്‍ വന്യമൃഗശല്യത്താല്‍ വലയുകയാണ്. ട്വന്റി20 പാർട്ടി അധികാരത്തില്‍ വന്നാല്‍ വന്യമൃഗശല്യമുള്ള 1000-ത്തോളം സ്ഥലങ്ങളില്‍ (ഏകദേശം 300 കിലോമീറ്റർ) ഇലക്‌ട്രിക്ക് ഫെൻസിങ് ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ സ്ഥാപിച്ച്‌, വന്യമൃഗഭീഷണി പൂർണ്ണമായും ഇല്ലാതാക്കുമെന്നും സാബു എം. ജേക്കബ് വിശദീകരിച്ചു.