ജാവദേക്കര്‍ വന്നത് ചൂണ്ടയൊന്നും കൊണ്ടല്ല, പരിചയപ്പെടാന്‍ വന്നതാണ്; എന്നെ മാത്രമല്ല പല നേതാക്കളെയും കണ്ടിട്ടുണ്ട്; അദ്ദേഹം വന്നു, കണ്ടു പോയി; എനിക്ക് കള്ളം പറയാന്‍ അറിയില്ല, കണ്ടോയെന്ന് ചോദിച്ചാല്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മൗനം ശരിയായി വരും; കണ്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് തെളിയിക്കാന്‍ പോകും; കള്ളം പറയലല്ല, സത്യം പറയലാണ് ശരി; കള്ളം പറയുന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാടെന്ന് ഇ പി ജയരാജന്‍
കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ മനസ്സ് തുറന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍.
ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഇപിയുടെ പ്രതികരണം.
ജാവദേക്കറിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് എന്ത് ബഹളമാണുണ്ടായതെന്നും ഇപി ചോദിച്ചു. ജാവദേക്കര്‍ തന്നെ ഒന്ന് പരിചയപ്പെടാന്‍ വന്നതാണെന്നും അദ്ദേഹം വന്നത് ചൂണ്ട കൊണ്ടല്ലെന്നും ജയരാജന്‍ പറയുന്നു.
ഇതുകൊണ്ടൊന്നും താന്‍ നിരാശപ്പെടുകയോ കുണ്ഠിതപ്പെടുകയോ ഇല്ല. എന്റെ വീട്ടില്‍ ഒരാള്‍ വരുമ്പോള്‍ അവരോട് ഇറങ്ങിപ്പോകൂ എന്ന് പറയാന്‍ സാധിക്കില്ല. ജാവദേക്കര്‍ തന്നെ സന്ദര്‍ശിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇപി കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയത്തില്‍ സത്യം പറയലാണ് ശരി, കള്ളം പറയുന്നത് ശരിയല്ലെന്നതാണ്.
തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ജാവദേക്കര്‍ എന്നെ മാത്രമല്ല കുഞ്ഞാലിക്കുട്ടി, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങി എല്ലാ നേതാക്കളെയും കണ്ടിട്ടുണ്ട്. പോകുന്ന വഴി എന്നെ പരിചയപ്പെടാന്‍ എന്ന് പറഞ്ഞാണ് വന്നത്.
അദ്ദേഹം വന്നു, കണ്ടു പോയി, അഞ്ച് മിനുറ്റ് മാത്രമേയെടുത്തുള്ളൂ. അത്രയും സമയം മാത്രമേ ഞങ്ങള്‍ ഉണ്ടായുള്ളുവെന്നും ഇത് ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഇപി കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന്റെ ഒന്നര വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാല് ദിവസം തന്നെ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്ത നല്‍കിയിരുന്നുവെന്നും ഇപി ചൂണ്ടിക്കാട്ടി.
അവര്‍ എന്റെയടുത്ത് സ്ഥിരീകരിക്കാന്‍ വന്നു. എനിക്ക് കള്ളം പറയാന്‍ അറിയില്ല. കണ്ടോയെന്ന് ചോദിച്ചാല്‍ മറുപടി പറഞ്ഞില്ലെങ്കില്‍ മൗനം ശരിയായി വരും.
കണ്ടില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അത് തെളിയിക്കാന്‍ പോകും. ആ നിലക്കാണ് താന്‍ ജാവദേക്കറെ കണ്ടെന്ന് പറഞ്ഞതെന്നും ജയരാജന്‍ പറയുന്നു.