പ്രധാനമന്ത്രിയുടെ വാക്കുകൾക്കു പോലും പുല്ലുവില കൽപ്പിച്ചു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ: റിസർവ്ബാങ്ക് പറഞ്ഞിട്ടും കൊറോണക്കാലത്ത് മോറട്ടോറിയം നൽകാതെ സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപങ്ങളും; വായ്പയുടെ പേരിൽ പകൽക്കൊള്ളയും പിടിച്ചു പറിയും തുടരുന്നു; പ്രവാസി മലയാളികളിൽ നിന്നു പോലും ഇ.എം.ഐ പിടിച്ചു വാങ്ങി ഡി.എച്ച്.എഫ്.എൽ

പ്രധാനമന്ത്രിയുടെ വാക്കുകൾക്കു പോലും പുല്ലുവില കൽപ്പിച്ചു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ: റിസർവ്ബാങ്ക് പറഞ്ഞിട്ടും കൊറോണക്കാലത്ത് മോറട്ടോറിയം നൽകാതെ സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപങ്ങളും; വായ്പയുടെ പേരിൽ പകൽക്കൊള്ളയും പിടിച്ചു പറിയും തുടരുന്നു; പ്രവാസി മലയാളികളിൽ നിന്നു പോലും ഇ.എം.ഐ പിടിച്ചു വാങ്ങി ഡി.എച്ച്.എഫ്.എൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണയുടെ ദുരിതം പേറുന്ന സാധാരണക്കാരായ ജനങ്ങൾക്ക് മോറട്ടോറിയത്തിന്റെ പേരിൽ ഇളവുകൾ അനുവദിച്ച കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കു പുല്ലുവില കൽപ്പിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ. മോറട്ടോറിയം പ്രഖ്യാപിച്ചിട്ടു പോലും വായ്പ ഈടാക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചയും കാട്ടാത്ത സ്വകാര്യ ധനകാര്യ സ്ഥാപങ്ങൾ സാധാരണക്കാരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുകയാണ്.

ഡി.എച്ച്.എഫ്.എൽ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനമാണ് സാധാരണക്കാരായ പ്രവാസി മലയാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിയിരിക്കുന്നത്. ഗൾഫ് മേഖലയിലും, യൂറോപ്പിലുമുള്ള വിവിധ പ്രവാസി മലയാളികൾ കൊറോണയെ തുടർന്നു ദുരിതത്തിലാണ്. വീട്ടിൽ നിന്നു പോലും പുറത്തിറങ്ങാനാവാതെ, താമസ സ്ഥലങ്ങളിലും ഫ്‌ളാറ്റുകളിലും പോലും കുടുങ്ങിക്കിടക്കുകയാണ് ഇവരിൽ പലരും. ശമ്പളവും ആവശ്യത്തിന് ഭക്ഷണവും പോലുമില്ലാതെ അന്യ നാടുകളിൽ കുടുങ്ങിക്കിടക്കുകയാണ് ഇവരിൽ പലരും. ഇതിനിടയിലാണ് ദുരിതം മുതലെടുത്ത് കച്ചവടം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല സ്വദേശിയായ പ്രവാസി മലയാളിയുടെ അക്കൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഡി.എച്ച്.എഫ്.എൽ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം ഇ.എം.ഐ പിടിച്ചെടുത്തത്. കേന്ദ്ര സർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും നിർദേശാനുസരണം മോറട്ടോറിയം പ്രഖ്യാപിച്ച തീയതിയിൽ തന്നെ ഇദ്ദേഹം ഡി.എച്ച്.എഫ്.എല്ലിന് മോറട്ടോറിയത്തിൽ ഇളവ് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചിരുന്നു. എന്നാൽ, ഇതിനു കമ്പനി യാതൊരു മറുപടിയും നൽകാതെ അവഗണിക്കുകയായിരുന്നു.

എന്നാൽ, മോറട്ടോറിയം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇരുന്ന ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും പത്താം തീയതിയാണ് തുക പിൻവലിക്കേണ്ടിയിരുന്നത്. എന്നാൽ, ഈ തീയതിയിൽ തുക പിൻവലിക്കാതിരുന്നതോടെ ബാങ്ക് അധികൃതർ മോറട്ടോറിയം അപേക്ഷ അംഗീകരിച്ചു എന്നാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇടത്തീ പോലെ പതിനാറിന് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും ഇ.എം.ഐ തുക പൂർണമായും പിൻവലിക്കുകയായിരുന്നു.
ഇതിനെതിരെ ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും തങ്ങൾക്ക് ഒന്നും അറിയില്ലെന്നു കൈ മലർത്തുകയാണ് ഇദ്ദേഹം ചെയ്തത്. ബാങ്കിന്റെ നടപടികൾക്കെതിരെ പ്രധാനമന്ത്രിയ്ക്കും, റിസർവ് ബാങ്കിനും രേഖകൾ സഹിതം പരാതി നൽകിയിരിക്കുകയാണ് ഇദ്ദേഹം.

ഡി.എച്ച്.എഫ്.എൽ, ബജാജ് ഫിൻസെർവ് എന്നിവ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകിയെങ്കിലും മോറട്ടോറിയം കാലത്ത് സാധാരണക്കാരെ പിഴിഞ്ഞാണ് പലിശ ഈടാക്കുന്നത്. ഇത്തരത്തിൽ ഈടാക്കുന്ന തുകയ്ക്ക് യാതൊരു വിധ നിയന്ത്രണവും ഇല്ല. കഴിഞ്ഞ ദിവസം മോറട്ടോറിയം ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ട് കോട്ടയം നീലിമംഗലം സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വീകരിച്ചത്.

ഇയാളുടെ ഇ.എംഐയ്ക്കു തുല്യമായ ഭീമമായ തുക പലിശയായി അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. നിയമത്തിൽ അജ്ഞരായ സാധാരണക്കാരെ കൊള്ളയടിക്കാനായാണ് ഇപ്പോൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇ.എം.ഐയിൽ ഇളവ് ലഭിക്കുന്നതിന് ബാങ്കുകളിൽ അപേക്ഷ നൽകിയാൽ ഇതിനു കൃത്യമായ മറുപടി നൽകണമെന്നാണ് ചട്ടം. എന്നാൽ, ഇത് പോലും നൽകാതെ മോറട്ടോറിയവും അനുവദിക്കാത്ത നിലപാടാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ലോകം മുഴുവൻ ദുരിതം അനുഭവിക്കുമ്പോഴാണ് ബാങ്കിന്റെ ഇരട്ടത്താപ്പ് ലോകം മുഴുവൻ ചർച്ചയായിരിക്കുന്നത്.