ഓട്ടോ തകര്‍ത്ത കാട്ടാന ഇത്തവണ എത്തിയത് പലചരക്ക് കടയില്‍; അകത്താക്കിയത് രണ്ട് ചാക്ക് ഉരുളക്കിഴങ്ങും മൂന്ന് ചാക്ക് അരിയും; പ്രതിസന്ധിയിലായി ഇടുക്കി ലയങ്ങളിലെ തൊഴിലാളികൾ

ഓട്ടോ തകര്‍ത്ത കാട്ടാന ഇത്തവണ എത്തിയത് പലചരക്ക് കടയില്‍; അകത്താക്കിയത് രണ്ട് ചാക്ക് ഉരുളക്കിഴങ്ങും മൂന്ന് ചാക്ക് അരിയും; പ്രതിസന്ധിയിലായി ഇടുക്കി ലയങ്ങളിലെ തൊഴിലാളികൾ

സ്വന്തം ലേഖിക

ഇടുക്കി: നേരത്തെ ഓട്ടോ തകര്‍ത്ത് അഞ്ച് ചാക്ക് അരി അകത്താക്കിയ കാട്ടാന ഇത്തവണ പലചരക്ക് കട തകര്‍ത്തു അകത്താക്കിയത്
രണ്ട് ചാക്ക് ഉരുളക്കിഴങ്ങും മൂന്ന് ചാക്ക് അരിയും.

കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ ടി. മോഹന്‍രാജിന്റെ വീടിനോടു ചേര്‍ന്നുള്ള പലചരക്കു കടയിലാണ് കാട്ടാന അതിക്രമിച്ച്‌ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് ഒറ്റയാന്‍ പലചരക്ക് കടയില്‍ എത്തിയത്. കടയുടെ വാതില്‍ തകര്‍ത്ത് തല അകത്തേക്കിട്ടാണ് ആന, അരിയും ഉരുളക്കിഴങ്ങും അകത്താക്കിയത്.

ആനയുടെ ശബ്ദം കേട്ട് ഉണര്‍ന്ന മോഹന്‍രാജും ഭാര്യ അമുതയും വീടിന്റെ പിന്‍വശത്തുകൂടി അയല്‍വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സമീപ ലയങ്ങളിലെ തൊഴിലാളികള്‍ കൂട്ടമായി എത്തി ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാന്‍ ഒറ്റയാന്‍ തയ്യാറായില്ല. ഒന്നര മണിക്കൂറിനു ശേഷമാണ് ആന മടങ്ങിയത്.