ക്ഷേത്രത്തിൽ വെച്ച് ആന യുവാവിനെ ചവിട്ടിക്കൊന്നു; പിന്തിരിയ്പ്പിക്കാൻ ശ്രമിച്ച പാപ്പാനും ആനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം
തിരുവനന്തപുരം: ക്ഷേത്രത്തിൽ വെച്ച് ആന രണ്ട് പേരെ ചവിട്ടിക്കൊന്നു. തിരിച്ചെന്തൂർ സ്വദേശിയായ ആന പാപ്പാൻ ഉദയകുമാർ(45), പാറശ്ശാല സ്വദേശിയായ ബന്ധു ശിശുപാലൻ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്.
കേരള-തമിഴ്നാട് അതിർത്തിയിലെ തിരിച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൈകീട്ട് നാലിനായിരുന്നു സംഭവം. പാറശ്ശാലയ്ക്ക് സമീപം പളുകൽ സ്വദേശിയായ ശിശുപാലൻ ദിവസങ്ങൾക്ക് മുമ്പാണ് ബന്ധുവിന്റെ വീടായ തിരിച്ചെന്തൂരിലെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ആനയ്ക്ക് സമീപം നിൽക്കുകയായിരുന്ന ശിശുപാലനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകണ്ട് ഓടിയെത്തിയ പാപ്പാൻ ഉദയകുമാർ ആനയെ പിന്തിരിയ്പ്പിക്കാൻ ശ്രമിച്ചെങ്കിലും ആന അദ്ദേഹത്തേയും ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ദൈവാനാ എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
Third Eye News Live
0