play-sharp-fill
ശബ്ദം കേട്ട് ഉറക്കമെണീറ്റ ഉടൻ ഇറങ്ങിയോടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കുടുംബം; രാത്രിയിലിലെത്തിയ കാട്ടാന ചുമരുൾപ്പെടെ ഇടിച്ചുവീഴ്ത്തി വീട് പൂർണമായും തകർത്തു; പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം; ഫെൻസിം​ഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ

കൊല്ലം: കൊല്ലം അമ്പനാട് എസ്റ്റേറ്റിലെ ലയത്തിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ വീട് തകർത്തു.

ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടിന്റെ ചുമരുൾപ്പെടെ ഇടിച്ചുവീഴ്ത്തി വീട് തകർത്ത കാട്ടാന വീട്ടിനുള്ളിലെ സാധനങ്ങളും നശിപ്പിച്ചു.

ശശികുമാറും കുടുംബവും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് ഉറക്കമെണീറ്റ ഇവർ വീട്ടിൽ നിന്നും ഇറങ്ങിയോടി. തലനാരിഴയ്ക്കാണ് ശശികുമാറും കുടുംബവും രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവാണ്. പകൽസമയത്തും കാട്ടാനകൾ എത്താറുണ്ട്.

കാട്ടാന ശല്യം രൂക്ഷമായതിനാൽ ഫെൻസിം​ഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെയും ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെയും ആവശ്യം.