കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി എട്ട് ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വേദഗിരി പള്ളി, വേദഗിരി കുരിശു പള്ളി, മണ്ഡപം, കല്ലമ്പാറ, പറേപള്ളി, വിവേകാനന്ദ സ്‌കൂൾ, കുമ്പിളുമൂട് എന്നീ ഭാഗങ്ങ ളിൽ ഒൻപതു മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും.
കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി,കല്ലറ ടൗൺ,വെച്ചൂർ എന്നീ ഫീഡരുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാണൻപടി, പാറപ്പാടം, പുളിക്കമറ്റം, വിനായക എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വില്ലേജ് ഓഫീസ്, ചകിരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി 33 കെ.വി ലൈനിയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദുതി മുടങ്ങും.
മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് കവല, ഓൾഡ് കെ.കെ. റോഡ്, ബേയ്‌സ് പെരുമാനൂർ കളം, ശങ്കരശ്ശേരി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലെക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംതറ, വരാപത്ര, എംഎൻ ബ്ലോക്ക്, പള്ളികായൽ ഭാഗങ്ങളിൽ 11 കെവി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പൂന്ത്രക്കാവ്, വടക്കാട്, പ്രാപ്പുഴ റോഡ്, പുലിക്കുട്ടിശ്ശേരി എന്നീ പ്രദേശങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.