കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ മാർച്ച് എട്ട് ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട്, അരുവിക്കുഴി, പൂവത്തിളപ്പ്, കരിമ്പാനി, ചെങ്ങളം, കാഞ്ഞിരമറ്റം, ആനിക്കാട്, ഇളമ്പള്ളി, കയ്യൂരി, തെക്കുന്തല, മുണ്ടൻ കുന്ന്, മൂഴൂർ, തറക്കുന്ന്, നെയ്യാട്ടുശ്ശേരി, ചല്ലോലി ഭാഗങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ഹോസ്പിറ്റൽ, പൈക നോർത്ത്, പച്ചാത്തോട്, വിളക്കും മരുത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മടുക്കും മൂട്, ഇടിമണ്ണിക്കൽ, വേരൂർ, അലൂമിനിയം, കണ്ണവട്ട, പയ്യമ്പള്ളി, തെങ്ങണ ടൗൺ, ഗുരുമന്ദിരം, ബ്രിട്ടെക്സ്, ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചെത്തിപ്പുഴക്കടവ് , പേപ്പർമിൽ റോഡ് , പേപ്പർമിൽ , തവളപ്പാറ , എ.ജെ. റിയൽ , മീഡിയാ വില്ലേജ് , മീൻ ചന്ത , ചെത്തിപ്പുഴ പഞ്ചായത്ത് , പറാൽ ചർച്ച് , കൂട്ടുമ്മേൽ ചർച്ച് , പെരുമ്പുഴക്കടവ് , പെരുന്ന അമ്പലം എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിൽ ഉള്ള പുത്തൻപുരപടി, ഞണ്ടുകുളം, ഞണ്ടുകുളം പാലം, കാവാലിചിറ, നാരകത്തോട്, പൊങ്ങൻപാറ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഓൾഡ് എംസി റോഡ്, കുമരം കുന്ന്, കണിയാകുളം, തൊമ്മൻ കവല, പിണഞ്ചിറകുഴി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവല്ല ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ പായിപ്പാട് ചുമത്ര , വാരിക്കാട് , ബഥേൽപ്പടി , മാർക്കറ്റ് പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
പാമ്പാടി സെക്ഷൻ പരിധിയിൽ മിനി ട്രാസ്‌ഫോർമർ ഭാഗത്തു പഴയ ലൈൻ മാറ്റി പുതിയ ലൈൻ വലിക്കുന്നതിന്റെ ഭാഗമായി രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.