കോട്ടയം ജില്ലയിൽ ഇന്ന് (16.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ജൂൺ 16 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1 ) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ട് പടി, ആലിപ്പുഴ, പൂത്തോട്ടപ്പടി ,പുതുക്കുളം, വയലിൽപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
2 ) കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടുചിറ ജംഗ്ഷൻ മുതൽ കാപ്പുംതല വരെ പുതുതായി നിർമ്മിച്ചിരിക്കുന്ന 11 KV ലൈനിലും അനുബന്ധ ഉപകരണംങ്ങളിലും നാളെ മുതൽ വൈദ്യുതി പ്രവഹിക്കുന്നതായിരിക്കും. ആയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിക്കുന്നു
3 ) കുറിച്ചി സെക്ഷൻ പരിധിയിൽ ഇടനാട്ടുപടി, YMA, റെഡിമെയ്ഡ്, മഴുവഞ്ചേരി , പളളത്ര, ശെൽവൻ, കോളനിഅമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
4 ) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ sച്ചിംങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ മക്രോണി No:1,മക്രോണി No.: 2, മനോരമ, എനക്സ കോംപ്ലെക്സ് , കുട്ടൻചിറപ്പടി, ചിറ, കൊച്ചക്കാല, പുതുപ്പള്ളി പളളി, നടുവത്ത് പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
5 )കുറുപ്പന്തറ സെക്ഷൻ പരിധിയിൽ തുവാനിസ , B K പുരം, കോതനല്ലൂർ, കളത്തൂർ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
6) തെങ്ങണ കെ.സ് . ഇ. ബി സെക്ഷൻ്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പെരുമ്പനച്ചി, പുന്നാഞ്ചിറ , കുറുംമ്പനാടം, ഉണ്ട കുരിശ്, വഴീപ്പടി എന്നീ ഭാഗങ്ങളിലും, ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ കാടൻച്ചിറ, പുളിയാംകുന്ന് എന്നീ ഭാഗങ്ങിളിലും വൈദ്യുതി മുടങ്ങും.
7) പൈക സെക്ഷന്റെ പരിധിയിൽ വരുന്ന മുകളെപ്പീടിക,കണ്ടം, മനക്കൂന്ന്, കപ്പലിക്കുന്ന്, അറയ്‌ക്കപ്പാലം, മേവട എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
8 )നാളെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് റോഷൻ , Near by മാർട്ട് , പെരുന്ന അമ്പലം , അമ്പ ഹോസ്പിറ്റൽ , ടെൻസിംഗ് , ഡൈൻ , വാട്ടർ അതോറിറ്റി , സ്വപ്ന , റെഡ് സ്ക്വയർ , NSS , NSS ഹോസ്റ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 06:00 മണി വരെ വൈദ്യുതി മുടങ്ങും.
9 ) ഗാന്ധിനഗർ സെക്ഷൻ പരിധിയിൽ വില്ലൂന്നി, വൈദ്യൻപടി, ദിവാൻപൈപ്പ്, കുട്ടാമ്പുറം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
10 ) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 8ആം മൈൽ, RIT, കട്ടാകുന്നു, ഓന്തുരുട്ടി, പൊന്നപ്പൻ സിറ്റി, നെടുംകുഴി , താന്നിമറ്റം,9th മൈൽ, മറ്റം,പോരാലൂർ, ആനക്കുത്തി, കിളിമല, ചെമ്പകുഴി, ഐരുമല, കുന്നേവളവു, മാക്കപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി തടസപ്പെടും.