play-sharp-fill
റോഡ് ഷോയുമായി ഉമ്മൻചാണ്ടിയിറങ്ങി: വിജയമുറപ്പിച്ച് ഏറ്റുമാനൂരിൽ യു.ഡി.എഫ്

റോഡ് ഷോയുമായി ഉമ്മൻചാണ്ടിയിറങ്ങി: വിജയമുറപ്പിച്ച് ഏറ്റുമാനൂരിൽ യു.ഡി.എഫ്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: റോഡ് ഷോയുമായി ഉമ്മൻചാണ്ടി ഇറങ്ങിയതിന്റെ ഉണർവിൽ ഏറ്റുമാനൂരിലെ കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിൽ. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായി ഉമ്മൻചാണ്ടി ഏറ്റുമാനൂരിൽ എത്തിയത്.

ശനിയാഴ്ച രാവിലെ അതിരമ്പുഴയിലെ വിവിധ കോളനികളും വീടുകളും കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പരമാവധി വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി ആളുകളെ നേരിൽകാണാനും വോട്ട് അഭ്യർത്ഥിക്കാനും ശ്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം അതിരമ്പുഴയിലും ഏറ്റുമാനൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലുമായിരുന്ന സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ഉമ്മൻചാണ്ടി നിയോജക മണ്ഡലത്തിലെ അതിരമ്പുഴയിൽ എത്തിയതോടെ ആവേശം ഇരട്ടിയായി. തിരഞ്ഞെടുപ്പു പ്രചാരണം ആവേശത്തിലെത്തിച്ച് നൂറുകണക്കിനു പ്രവർത്തകരാണ് അതിരമ്പുഴയിൽ തടിച്ചുകൂടിയത്. ചെണ്ടമേളവും ആർപ്പുവിളികളും ആഘോഷങ്ങളുമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാട് സ്വീകരിച്ചത്. ഉമ്മൻചാണ്ടിയ്‌ക്കൊപ്പം നാടും നഗരവും കീഴടക്കി സാധാരണക്കാരുടെ മനസ് കീഴടക്കിയാണ് സ്ഥാനാർത്ഥിയുടെ പര്യടനം.