play-sharp-fill
ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന്; പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍  ചർച്ചയാകും; പാലക്കാട് ബിജെപിയുടെ റോഡ് ഷോയും യുഡിഎഫ് കണ്‍വെൻഷനും

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന്; പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍ ചർച്ചയാകും; പാലക്കാട് ബിജെപിയുടെ റോഡ് ഷോയും യുഡിഎഫ് കണ്‍വെൻഷനും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ മെനയാൻ ഇടതുമുന്നണിയോഗം ഇന്ന് ചേരും.

വൈകിട്ട് എകെജി സെൻററിലാണ് യോഗം ചേരുന്നത്.
മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍ യോഗത്തില്‍ ചർച്ചയാകും.

ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കണമെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ മണ്ഡലങ്ങളിലും ഉയർത്തേണ്ട പ്രചരണ വിഷയങ്ങളും മുന്നണി യോഗത്തില്‍ ചർച്ചയ്ക്ക് വരും.

അതേസമയം, തെരഞ്ഞെടുപ്പ് ചൂടിലമർന്ന പാലക്കാട് ഇന്ന് ബിജെപിയുടെ റോഡ് ഷോയും യുഡിഎഫിന്റെ നിയോജക മണ്ഡലം കണ്‍വെൻഷനും നടക്കും. വൈകിട്ട് നാല് മണിക്ക് മോയൻ സ്കൂള്‍ പരിസരത്തു നിന്നാണ് റോഡ് ഷോ തുടങ്ങുക.

കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വെല്ലുന്ന തരത്തില്‍ വൻ ജനപങ്കാളിത്തോടെയുള്ള റോഡ് ഷോയാണ് ബിജെപി ലക്ഷ്യമിടുന്നത്. വൈകുന്നേരം നാലുമണിക്ക് തന്നെ ചന്ദ്രനഗർ പാർവതി മണ്ഡപത്തില്‍ യുഡിഎഫ് കണ്‍വെൻഷനും നടക്കും.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, നിയമസഭാ ഉപകക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി വൻ നേതൃനിര ഇന്ന് പാലക്കാട് എത്തും. ഇടതുപക്ഷ സ്ഥാനാർഥി പി.സരിൻ പ്രചരണം തുടരും. 25 നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്‍ഡിഎഫ് കണ്‍വെൻഷൻ.