
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ ഭക്ഷണം വിളമ്പി മികവ് തെളിയിച്ച് ജില്ലയിലെ കുടുംബശ്രീ.
ജില്ലയിലെ 204 പോളിംഗ് ബൂത്തുകളിലായി തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കായി ഭക്ഷണം വിതരണം ചെയ്ത് 6,25,370 രൂപയുടെ വരുമാനമാണ് കുടുംബശ്രീ നേടിയത്.
ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ പ്രവർത്തിക്കുന്ന കഫേ സംരംഭകരാണ് ഈ സംരംഭത്തില്‍ ഒരുമിച്ച് പങ്കാളികളായത്. ചായയും ലഘുകടിയും മുതല്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം വരെ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിത ചട്ടങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ രീതിയിലാണ് മെനുവും വിതരണം ക്രമീകരിച്ചത്.



