കനത്ത ചൂടിൽ പ്രചാരണം; കേരളത്തില്‍ ഇന്ന്  കൊട്ടിക്കലാശം; ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്;  രണ്ട് കോടി 77 ലക്ഷം വോട്ടര്‍മാരെ ബൂത്തിലെത്തിക്കാൻ കച്ചകെട്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികളും; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്.

ഇന്ന് ഒരു പകല്‍ കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്.
അതിനാല്‍തന്നെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് പാർട്ടി പ്രവർത്തകരും അണികളും.

കേരളവും കനത്ത ചൂടിനിടെയാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ഇന്ന് വൈകിട്ട് 6 മണിക്കാണ് പരസ്യ പ്രചരണം അവസാനിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ബൂത്തില്‍ എത്തേണ്ടത് രണ്ട് കോടി 77 ലക്ഷം വോട്ടർമാരാണ്. വോട്ടർമാരെയെല്ലാം പോളിങ് ബൂത്തിലെത്തിക്കാൻ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.

സ്ഥാനാർത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങള്‍ ഇന്ന് പൂർത്തിയാക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ഇന്ന് വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 20 ലോക്സഭ മണ്ഡലങ്ങളിലും പ്രധാന മുന്നണികള്‍ നാളെ ശക്തി പ്രകടനവുമായി പരസ്യ പ്രചാരണം കൊട്ടികലാശം നടത്തി അവസാനിപ്പിക്കും.

കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിങ് ബൂത്തിലേക്കെത്തും. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒന്നര മാസത്തിലധികം നീണ്ട വാശിയേറിയ പ്രചാരണത്തിന് അവസാനമാകുകയാണ്. കഴിഞ്ഞ ദിവസം ആദ്യഘട്ടത്തിലെ പോളിങ് നടന്നപ്പോള്‍ മൂന്നോ നാലോ ശതമാനത്തിന്റെ കുറവുണ്ടായത് ആശങ്കയാവുന്നുണ്ട്.