play-sharp-fill
കുടിയന്മാരുടെ ശ്രദ്ധക്ക് ; 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ

കുടിയന്മാരുടെ ശ്രദ്ധക്ക് ; 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ മദ്യ നിരോധനം.

നാളെ മുതല്‍ 48 മണിക്കൂര്‍ കേരളത്തില്‍ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. സംസ്ഥാനത്ത് എല്ലാ മദ്യവില്‍പ്പന ശാലകളുടെ നാളെ വൈകീട്ട് ആറ് മണിയോടെ അടച്ചിടും.

അതിന് ശേഷം വോട്ടെടുപ്പ് കഴിയുന്നത് വരെ മദ്യം കഴിക്കുന്നവര്‍ കാത്തിരിക്കേണ്ടി വരും.
രണ്ട് ദിവസമാണ് സംസ്ഥാനത്തെ എല്ലാ ബിവറേജസുകളും അടച്ചിടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതായത് ബിവറേജസുകള്‍ ഇല്ലെന്ന് കരുതി ബാറില്‍ പോകാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ നിരാശപ്പെടേണ്ടി വരും. ബാറുകളും ബിവറേജുകളും ഒരുപോലെ തുറക്കില്ല.

24ന് വൈകീട്ട് ആറ് മണിക്ക് അടച്ചിടുന്ന മദ്യവില്‍പ്പന ശാലകള്‍ വോട്ടെടുപ്പ് ദിനമായ 26ന് വൈകീട്ട് ആറ് മണിക്ക് ശേഷമാകും തുറക്കുക. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.