play-sharp-fill
മകന് ഹൃദ്രോഗം ബാധിച്ചതോടെ ഭവന നിർമ്മാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി; ജപ്തി ഭീഷണിയെ തുടർന്ന് ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

മകന് ഹൃദ്രോഗം ബാധിച്ചതോടെ ഭവന നിർമ്മാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി; ജപ്തി ഭീഷണിയെ തുടർന്ന് ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

വെ​ള്ള​റ​ട: ഭവന നിർമ്മാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വെ​ള്ള​റ​ട പോലീ​സ് സ്റ്റേഷൻ പ​രി​ധി​യി​ല്‍ കി​ളി​യൂ​ര്‍ പ​ന​യ​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ ജോ​സ​ഫ് (73), ഭാ​ര്യ ല​ളി​താ ഭാ​യി (64) എന്നിവരാണ് ജീവനൊടുക്കിയത്.

റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ആ​സി​ഡ് കു​ടി​ച്ച് മ​ര​ണ​പ്പെ​ട്ട നി​ല​യി​ലാ​ണ് ദ​മ്പ​തി​ക​ളെ ക​ണ്ട​ത്തി​യ​ത്. റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ടാ​പ്പിങ്ങിനെത്തിയ തൊ​ഴി​ലാ​ളി​യാ​ണ് മൃത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്.

ഇവർ വീട് നിർമാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിരുന്നു. അതുവരെ കൃത്യമായി അടച്ചിരുന്നുവെന്ന് മക്കൾ പറഞ്ഞു. ദ​മ്പ​തി​ക​ള്‍ക്ക് വീ​ട് നി​ർമിക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​യ​ള​വി​ല്‍ 5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥ​ലം വാ​ങ്ങി വീ​ട് വെക്കാൻ കൂ​ടു​ത​ല്‍ തുക ആ​വ​ശ്യ​മു​ള്ള​തിനാൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ചോ​ള​മ​ന്‍ ഫി​നാ​ന്‍സിൽനിന്ന് ഒമ്പത് ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തു. കൃ​ത്യ​മാ​യി തിരിച്ചടക്കുന്നതിനിടെയാണ് ഇ​ള​യ മ​ക​ന്‍ സ​തീ​ഷ് ഹൃ​ദ്രോ​ഹ ബാ​ധിതനായത്.

ഇതോടെ വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി. ​ബാ​ങ്കുകാ​ർ ജ​പ്തി​ നോട്ടീസ് നൽകുകയും ഭീ​ഷ​ണി​പ്പെടുത്തുകയും ചെയ്തതോടെ ഇവർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ​ദി​വ​സം രാ​ത്രിയാണ് ഇ​വ​ര്‍ സ​മീ​പ​ത്തെ റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ എ​ത്തി ആ​സി​ഡ് കഴിച്ചതെന്ന് കരുതുന്നു.

സം​ഭ​വസ്ഥ​ല​ത്ത് നി​ന്ന് ശേ​ഷി​ച്ച ആ​സി​ഡും ര​ണ്ട് ഗ്ലാ​സും പോ​ലീ​സ് ക​ണ്ടെ​ത്തി. സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ റ​സ​ല്‍രാ​ജ്, ശ​ശി​കു​മാ​ര്‍, സി.പി.ഒ ദീ​പു, ഷൈ​നു, ഷീ​ബ, ജ​യ​രാ​ജ് എന്നിവരട​ങ്ങു​ന്ന സം​ഘം ഇ​ൻക്വസ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​ മൃ​ത​ദേ​ഹം പോ​സ്റ്റുമോർട്ടത്തിനായി ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളജ് ആശുപത്രിയിലേക്ക് മാ​റ്റി​.

മ​ക്ക​ള്‍: സ​ജി​ത, സ​ബി​ത, സ​തീ​ഷ്. മ​രു​മ​ക്ക​ള്‍: സ്റ്റീ​ഫ​ന്‍, സു​രേ​ഷ്, മ​ഞ്ജു.