play-sharp-fill
നരബലിക്കായി കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച്‌ ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ ഷാഫിയുടെ മരുമകന്റേത് ;തെളിവ് നശിപ്പിക്കാൻ ‘ശ്രീദേവി’ എന്ന പേരില്‍ നിർമിച്ച വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈല്‍ കൈകാര്യം ചെയ്ത ഫോണ്‍ നശിപ്പിച്ചു; വഴക്കിനിടെ എറിഞ്ഞു പൊട്ടിച്ചെന്ന് ഭാര്യ നബീസ; വണ്ടി വിറ്റെന്ന് പറഞ്ഞ് 40,000 രൂപ തന്നുവെന്നും മൊഴി; പണമിടപാടിന്റെ രേഖകള്‍ അടക്കം പിടിച്ചെടുത്തു

നരബലിക്കായി കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച്‌ ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ ഷാഫിയുടെ മരുമകന്റേത് ;തെളിവ് നശിപ്പിക്കാൻ ‘ശ്രീദേവി’ എന്ന പേരില്‍ നിർമിച്ച വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈല്‍ കൈകാര്യം ചെയ്ത ഫോണ്‍ നശിപ്പിച്ചു; വഴക്കിനിടെ എറിഞ്ഞു പൊട്ടിച്ചെന്ന് ഭാര്യ നബീസ; വണ്ടി വിറ്റെന്ന് പറഞ്ഞ് 40,000 രൂപ തന്നുവെന്നും മൊഴി; പണമിടപാടിന്റെ രേഖകള്‍ അടക്കം പിടിച്ചെടുത്തു

 

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ഗാന്ധിനഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായകമായ സ്വര്‍ണപണയ രസീതും ബാങ്ക് രേഖകളും വാഹനത്തിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു. കൊല ചെയ്യപ്പെട്ട രണ്ടു സ്ത്രീകളെയും പ്രലോഭിപ്പിച്ച്‌ ഇലന്തൂരിലെത്തിച്ച സ്‌കോര്‍പ്പിയോ കാര്‍ ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണെന്നും തിരിച്ചറിഞ്ഞു.

മുഖ്യപ്രതി മുഹമ്മദ് ഷാഫി ‘ശ്രീദേവി’ എന്ന പേരില്‍ വ്യാജ ഫേസ്‌ബുക് പ്രൊഫൈല്‍ കൈകാര്യം ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി ഭാര്യ നബീസ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 26ന് വീട്ടില്‍വച്ച്‌ ഷാഫിയുമായി വഴക്കുണ്ടായപ്പോള്‍ താന്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചെന്നാണ് നബീസയുടെ വിശദീകരണം. എന്നാല്‍ പിടിയിലാകുന്നതിനു രണ്ടു ദിവസം മുന്‍പ് താന്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് ഷാഫി നല്‍കിയ മൊഴി.

അതേസമയം, ഷാഫി അടുത്തിടെ 40,000 രൂപ തന്നെ ഏല്‍പ്പിച്ചിരുന്നതായി നബീസ സമ്മതിച്ചു. വണ്ടി വിറ്റു കിട്ടിയതെന്നു പറഞ്ഞാണ് പണം നല്‍കിയതെന്നും നബീസ വെളിപ്പെടുത്തി. ഈ പണമുപയോഗിച്ച്‌ മകളുടെ പണയംവച്ച സ്വര്‍ണം എടുത്തതായും നബീസ പൊലീസിനു മൊഴി നല്‍കി. ഏതാണ്ട് ആറു മണിക്കൂറോളം നീണ്ട വിശദമായ പരിശോധനയാണ് ഷാഫിയുടെ വീട്ടില്‍ നടത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഷാഫിയുടെ ഭാര്യയോടും മക്കളോടും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയില്‍ മുഹമ്മദ് ഷാഫി നടത്തിയിരുന്ന ഹോട്ടലിലും അന്വേഷണ സംഘം ഇന്നു പരിശോധന നടത്തി. നരബലിക്ക് ഇരയാക്കിയ സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ച വാഹനത്തിന്റെ രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ച സ്‌കോര്‍പിയോയുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പൊലീസ് സംഘം ശേഖരിച്ചത്.

രാവിലെ പത്തരയോടെ ഗാന്ധിനഗറിലെ ഷാഫിയുടെ വീട്ടിലാണ് പൊലീസ് സംഘം ആദ്യം പരിശോധനയ്ക്കായി എത്തിയത്. നരബലിക്ക് ഇരയാക്കപ്പെട്ട പത്മയുടെ 39 ഗ്രാം സ്വര്‍ണം സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ പണയം വച്ച്‌ 1,10,000 രൂപ എടുത്തതായി ഷാഫി മൊഴി നല്‍കിയിരുന്നു. ഇതില്‍നിന്ന് 40,000 രൂപ ഭാര്യയെ ഏല്‍പ്പിച്ചതായും മൊഴിയിലുണ്ടായിരുന്നു. ഇതുള്‍പ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘം ഷാഫിയുടെ വീട്ടിലെത്തിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ പണമിടപാടിന്റെ രേഖകള്‍ സഹിതം പിടിച്ചെടുത്തു.

വീട്ടിലെ പരിശോധനയ്ക്ക് പിന്നാലെ ഷാഫി ജോലി ചെയ്തിരുന്ന എറണാകുളം ഷേണായീസിലുള്ള ഹോട്ടലിലും പൊലീസ് പരിശോധന നടത്തി. ഷാഫി നല്‍കിയ മൊഴികള്‍ ശരിയാണോയെന്നാണ് അന്വേഷണ സംഘം പ്രാഥമികമായി പരിശോധിക്കുന്നത്. മുഹമ്മദ് ഷാഫി ഉള്‍പ്പെടെ കേസിലെ പ്രതികളെല്ലാം നിലവില്‍ പൊലീസ് ക്ലബ്ബിലാണുള്ളത്. ഇവരെ നിലവില്‍ പരിശോധനയ്ക്കായി എത്തിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരെ തെളിവെടുപ്പിന് എത്തിക്കുമെന്നാണ് വിവരം.

കൊലപാതകവും സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് ശേഖരണത്തിനായിരുന്നു പൊലീസ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. മൂന്ന് പ്രതികളെയും പൊലീസ് ക്ലബ്ബില്‍ ഒന്നിച്ചിരുത്തിയും പൊലീസ് ചോദ്യംചെയ്തു. ഇതില്‍നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രീദേവി എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി ഭഗവല്‍ സിങ്ങുമായി അടുപ്പം തുടങ്ങിയത്. അതിനാല്‍ ഇതേ രീതിയില്‍ മറ്റെവിടെയെങ്കിലും സമാനമായ കൃത്യം നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുണ്ട്.

കൊലപാതകവും സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവ് ശേഖരണത്തിനാണ് പൊലീസ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനക്കിടെയാണ് സാമ്ബത്തിക ഇടപാട് രേഖകള്‍ കണ്ടെത്തിയത്. ഷാഫിയുടെ ഭാര്യയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇവര്‍ക്കറിയാവുന്ന കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. നാല്‍പതിനായിരം രൂപ നല്‍കിയെന്ന് ഷാഫി തന്നെ സമ്മതിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലാം തീയതിയാണ് പത്മയുടെ സ്വര്‍ണം പണയം വെച്ചത്