പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹി ഗ്ലോബല്‍ വര്‍ഷിപ് സെന്റര്‍ അടച്ചുപൂട്ടും; ഓമല്ലൂര്‍ പഞ്ചായത്തിന്റെ നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്; നാട്ടുകാര്‍ പരാതിപ്പെട്ടത് അസഹ്യമായ ശബ്ദമലിനീകരണം കാരണം

പത്തനംതിട്ട ഓമല്ലൂരിലെ ഇലാഹി ഗ്ലോബല്‍ വര്‍ഷിപ് സെന്റര്‍ അടച്ചുപൂട്ടും; ഓമല്ലൂര്‍ പഞ്ചായത്തിന്റെ നടപടി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്; നാട്ടുകാര്‍ പരാതിപ്പെട്ടത് അസഹ്യമായ ശബ്ദമലിനീകരണം കാരണം

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ഓമല്ലൂരിലെ ഇലാഹിം ഗ്ലോബല്‍ വര്‍ഷിപ് സെന്റര്‍ ഉടന്‍ അടച്ചു പൂട്ടും. കോടതിയാണ് സ്ഥാപനം അടക്കാന്‍ നിര്‍ദേശം നല്‍കിയത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ നടക്കുന്ന പ്രാര്‍ത്ഥനയിലുണ്ടാകുന്ന അസഹ്യമായ ശബ്ദമലിനീകരണം നാട്ടുകാര്‍ക്ക് ശല്യം ആയതിനെ തുടര്‍ന്നാണ് സമീപ വാസികള്‍ കോടതിയെ സമീപിച്ചത്. പാസ്റ്റര്‍ ബിനു വാഴമുട്ടത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഹൈകോടതി ഉത്തരവ് പ്രകാരം ഓമല്ലൂര്‍ പഞ്ചായത്താണ് നടപടി സ്വീകരിക്കുക.

എല്ലാ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ യോഗങ്ങളിലും ഉത്സവപറമ്പുകളിലും മതപരമായ ചടങ്ങുകളിലും ഉച്ചഭാഷിണികളും മൈക്രോഫോണുകളും വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നത് ശബ്ദമലിനീകരണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് ആവശ്യമായ ഉത്തരവുകള്‍ ചീഫ് സ്വെക്രട്ടറി, പോലിസ് മേധാവി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി. കുട്ടികളുടേയും ജനങ്ങളുടേയും പരാതികളില്‍ പോലിസ് ഓഫിസര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ശബ്ദ തീവ്രത പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവുണ്ടായിരുന്നു.