മലയില്‍കീഴിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതി സി.ഐ സൈജു കുടുംബ സുഹൃത്തിനേയും ലൈംഗികമായി പീഡിപ്പിച്ചു; പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; എറണാകുളം കണ്‍ട്രോള്‍ റൂം സിഐയ്ക്കെതിരെ കേസ്
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം കണ്‍ട്രോള്‍ റൂം സിഐ എ വി സൈജുവിനെതിരെ വീണ്ടും പീഡന കേസ്.
കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗികമായി പിഡിപ്പിച്ചുവെന്ന പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിര്‍ബന്ധിച്ച് ലൈെംഗികമായി പിഡിപ്പിച്ചെന്നാണ് പരാതി. ഇന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം പരാതി നല്‍കിയ യുവതിക്കെതിരെയും പൊലീസ് കേസെടുത്തു. മകളെ മര്‍ദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭര്‍ത്താവിനുമെതിരെ സിഐ സൈജുവിന്‍റെ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി.
നേരത്തെ മലയില്‍കീഴ് ഇന്‍സ്പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നു സൈജു. 2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.
അന്നും പരാതിക്കാരിക്കതിരെ സൈജുവിന്‍റെ ഭാര്യ കേസുമായി എത്തിയിരുന്നു.
സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേര്‍പ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വര്‍ഷങ്ങള്‍ കബളിപ്പിച്ചുവെന്നും യുവതി മൊഴി
നല്‍കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. നിലവില്‍ ഈ പീഡനക്കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ നില്‍ക്കവേയാണ് സി ഐ എ വി സൈജു മറ്റൊരു പീഡനക്കേസില്‍ പ്രതിയാകുന്നത്.