വിദേശത്ത് നിന്ന് കോടികളെത്തി; ട്രസ്റ്റുകളുടെ മറവിലെത്തിയ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചതായും കണ്ടെത്തൽ; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; നാലു ജില്ലകളിലായി 12 സ്ഥലങ്ങളിൽ പരിശോധന; ചാവക്കാട്ടെ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും ഇഡി ; കോട്ടയത്ത് നിരവധി പേർ എൻ ഐ എ നിരീക്ഷണത്തിൽ

വിദേശത്ത് നിന്ന് കോടികളെത്തി; ട്രസ്റ്റുകളുടെ മറവിലെത്തിയ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചതായും കണ്ടെത്തൽ; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; നാലു ജില്ലകളിലായി 12 സ്ഥലങ്ങളിൽ പരിശോധന; ചാവക്കാട്ടെ ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും ഇഡി ; കോട്ടയത്ത് നിരവധി പേർ എൻ ഐ എ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ഡി റെ​യ്ഡ്.പി എഫ് ഐ മുൻ സംസ്ഥാന നേതാവ് ലത്തീഫിന്റെ ചാവക്കാട്ടെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് അന്വേഷണ സംഘം റെയ്ഡ് നടത്തുന്നു.

ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. ട്രസ്റ്റുകളുടെ മറവിൽ വിദേശത്തു നിന്നെത്തിയ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്.

നിരവധി ട്രസ്റ്റുകളുടെ മറവിൽ വിദേശത്തു നിന്ന് പണമെത്തിയതായും ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എൻഐഎയുടേയും ഇഡിയുടേയും കണ്ടെത്തല്‍.

ഭീകരസംഘടനയുടെ നേതാക്കള്‍ക്ക് പോലീസിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന്എൻഐഎ സംഘം കണ്ടെത്തിയ കോട്ടയം സൈബര്‍സെല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ റിജുമോനെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നത്. കോട്ടയത്ത് നിരവധി പേർ എൻഐഎയുടെ നിരീക്ഷണത്തിലാണ്.

ഇഡി കൊച്ചി ഓഫീസില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. കേരളാ പൊലീസ് സംഘവും ഇവര്‍ക്കൊപ്പമുണ്ട്. നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച്‌ ഇഡിക്ക് വിവരങ്ങള്‍ ലഭ്യമായിരുന്നു. വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ഇഡി പരിശോധന നടത്തുന്നുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള സംഘം കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞമാസം സംഘടനയുമായി ബന്ധപ്പെട്ട കേസില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനത്ത് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലെ 14 സ്ഥലത്താണ് റെയ്ഡ് നടന്നത്. കണ്ണൂര്‍, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപുര്‍, മുര്‍ഷിദാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി.യും അന്വേഷണവുമായി എത്തിയിട്ടുള്ളത്.

മലപ്പുറത്തും കണ്ണൂരിലുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കളുടെ വീട്ടിലായിരുന്നു എൻഐഎ നേരത്തെ മിന്നല്‍ റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഇവരുടെ നേതാക്കളിലും സ്ഥാപനങ്ങളിലും എൻഐഎ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എൻഐഎ സംഘം, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആക്ഷേപമുള്ള മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി പൂട്ടിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കേസില്‍ ഇഡിയും ഇടപടുകയാണ്. കള്ളപ്പണം വെളിപ്പിച്ചതിലെ രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. മൂന്നാറിലേയും മറ്റും വില്ലകളില്‍ പണമൊഴുകിയെത്തിയതിലും അന്വേഷണം നടക്കും.