play-sharp-fill
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമം; വെറും വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചോളൂ; ഗുണങ്ങൾ നിരവധി

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്തമം; വെറും വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചോളൂ; ഗുണങ്ങൾ നിരവധി

കൊച്ചി: ദിവസവും വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നു.

വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വെള്ളം ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജ നില വർധിപ്പിക്കുന്നതിനും സഹായിക്കും.
നാരങ്ങയില്‍ ധാരാളം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ നല്ലതാണ്.

അതിരാവിലെ വെറും വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുകയാണെങ്കില്‍ ശരീരത്തിലേക്ക് അധികം കലോറി കുറയ്ക്കാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും ഹൃദ്രോഗങ്ങളില്‍ നിന്നും ക്യാൻസറില്‍ നിന്നും തടയാനും സഹായിക്കും. മറ്റൊന്ന് കിഡ്‌നി സ്റ്റോണിൻ്റെ സാധ്യത കുറയ്ക്കുന്നതിനും നാരങ്ങ വെള്ളം സഹായകമാണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.

ദിവസത്തിൻ്റെ തുടക്കത്തില്‍ തന്നെ നാരങ്ങ വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. നാരങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഈ കാല്‍സിഫൈഡ് ഡിപ്പോസിറ്റുകളെ പുറന്തള്ളാൻ സഹായിക്കുന്നു.

നാരങ്ങ നീരിൻ്റെ അസിഡിക് ഘടന ശരീരത്തില്‍ നിന്ന് അനാവശ്യ വസ്തുക്കളും വിഷവസ്തുക്കളും പുറന്തള്ളാൻ സഹായിക്കുന്നു. നാരങ്ങ വെള്ളം രക്തത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. രാവിലെ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പിനെ കുറയ്ക്കാനും മികച്ച ദഹനത്തിനും കരളിൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.