ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യ സംവിധാനങ്ങൾ ഒരുക്കും; ഇ  ടി മുഹമ്മദ് ബഷീർ എംപിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന് സാങ്കേതികവിദ്യ സംവിധാനങ്ങൾ ഒരുക്കും; ഇ ടി മുഹമ്മദ് ബഷീർ എംപിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്

സ്വന്തം ലേഖിക

ന്യൂഡൽഹി: മിണ്ടാനും പറയാനും പറ്റാത്തവർക്കായി
പാർലമെന്റിൽ ശബ്ദം ഉയർത്തി ഇ.ടി. മുഹമ്മദ് ബഷീർ എം.പി.

ഭിന്നശേഷിക്കാർക്ക് വേണ്ടി ആംഗ്യഭാഷ വികസിപ്പിക്കുന്നതിനും അവർക്കായുള്ള ശാസ്ത്രസാങ്കേതിക വിദ്യ സംവിധാനങ്ങൾ ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അദ്ദേഹത്തിന് മറുപടി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ വികസനം വളരെ പിന്നിലാണെന്നും സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ചൂണ്ടിക്കാണിച്ചിരുന്നു.

ഈ പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ നന്നേ കുറവാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഭിന്നശേഷിക്കാരുടെ ആംഗ്യ ഭാഷ ഉപയോഗിക്കുന്നവരുടെ വിദ്യാഭ്യാസ വികസനത്തിനുവേണ്ടി നൂതനമായ ഒരുപാട് സംവിധാനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും നമ്മൾ അതിൽ വളരെ പിന്നോക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ വികസനത്തിന് അടിയന്തരമായി വേണ്ട ആംഗ്യ ഭാഷ വികസനം, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയങ്ങളിലെല്ലാം തന്നെ മന്ത്രി വളരെ അനുകൂലമായി പ്രതികരിച്ചു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് എംപി ഉന്നയിച്ചത് എന്നും ഇക്കാര്യത്തിൽ ഗവൺമെന്റ് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ ഉറപ്പു നൽകി.