play-sharp-fill
‘അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ വളരെ സന്തോഷം, പെരുമാറ്റം കണ്ടാ അങ്ങനെ തോന്നും’; ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍

‘അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ വളരെ സന്തോഷം, പെരുമാറ്റം കണ്ടാ അങ്ങനെ തോന്നും’; ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ആരോപണം മയപ്പെടുത്തി ഇ പി ജയരാജന്‍ രംഗത്ത്.

അവര്‍ മദ്യപിച്ചില്ലെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ വളരെ സന്തോഷം. പെരുമാറ്റം കണ്ടാ അങ്ങനെ ആര്‍ക്കും തോന്നും. എത്ര പരിഹാസ്യമാണത്. വി ഡി സതീശനും സുധാകരനും അയച്ചതാണ് പ്രതിഷേധക്കാരെ. എയര്‍ഹോസ്റ്റസ് വരെ തടയാനും നിയന്ത്രിക്കാനും പലവട്ടം ശമ്രിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ പി ജയരാജന്‍ ഇന്ന് പറഞ്ഞത്….

‘മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വരുമ്പോ നോക്കി ഇരിക്കണോ?തടഞ്ഞില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടേനെ. എയര്‍പോര്‍ട്ട് അതോറിറ്റി തന്നോട് നന്ദി രേഖപ്പെടുത്തണം.12000 രൂപകൊടുത്ത് വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ചട്ടം കെട്ടിയതിനെ കുറിച്ചല്ലേ പറയേണ്ടത്. കുട്ടികളാണോ അത് ?വിമാനം സമരവേദിയാണോ ? സുരക്ഷിത യാത്രയാണ് വിമാനത്തിലുണ്ടാകേണ്ടത്. ഇന്നലെ നടന്നത് ഭീകരവാദത്തിന് സമാനം. പ്രക്ഷോഭമൊന്നും നടക്കുന്നില്ല, ക്വട്ടേഷന്‍ സംഘങ്ങളും ക്രിമിനലുകളുമാണ് ബാരിക്കേട് തള്ളുന്നത്. സമരത്തിന് ബഹുജന പിന്തുണ ഇല്ല, പിണറായി എന്ത് കള്ളക്കടത്താണ് നടത്തിയത്,കെപിസിസിക്ക് മുന്നിലെ ബോര്‍ഡ് തകര്‍ത്തുവെന്നത് ശരിയാണ് , പ്രവര്‍ത്തകര്‍ വികാരപ്പെട്ട് പോയിട്ടുണ്ട്. പാര്‍ട്ടി അന്വേഷിക്കും .യുഡിഎഫ് പ്രകോപനങ്ങളോട് വികാരാധീനരായി ആരും പ്രതികരിക്കരുത് . അക്രമം നടത്തരുത്’.

കേരളം സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു, പ്രതിസന്ധി അതിജീവിച്ച്‌ എങ്ങനെ മുന്നോട്ടു പോകാമെന്നാണ് ഇടതുമുന്നണി മുന്നോട്ട് വയ്ക്കുന്ന വികസന നയം. സംഘപരിവാറിന്‍റെ ജനവിരുദ്ധപദ്ധതികള്‍ക്കിടയില്‍ കേരളം പ്രതീക്ഷയാണ്. അതാണ് ഇടത് മുന്നണിയുടെ പ്രസക്തിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.