play-sharp-fill
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി അതിരാവിലെപോയി ക്യൂ നില്‍ക്കേണ്ട; വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് എടുക്കാം; അമ്പതിനായിരത്തോളം ഡോക്ടർമാരുടെ സേവനം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി അതിരാവിലെപോയി ക്യൂ നില്‍ക്കേണ്ട; വീട്ടിലിരുന്ന് ഒ.പി ടിക്കറ്റ് എടുക്കാം; അമ്പതിനായിരത്തോളം ഡോക്ടർമാരുടെ സേവനം

സ്വന്തം ലേഖിക

തിരുവനന്തപുരം: ആരോഗ്യവകുപ്പ് രൂപം നല്കിയ ഇ ഹെൽത്ത് വെബ് പോർട്ടൽ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റ് എടുക്കാം.

സംസ്ഥാനത്ത് ആരോഗ്യ മേഖലയുടെ ഇ ഗവേണന്സ് സേവനങ്ങള് നല്കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയതാണ് ഇ ഹെല്ത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in). ഇത് വഴി ഇ ഹെല്ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാന് സാധിക്കുമെന്നറിയിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ ഹെല്ത്ത് സൗകര്യമുള്ള 300ല് പരം ആശുപത്രികളിൽ മുന്കൂട്ടിയുള്ള ഓണ്ലൈന് ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്, ടോക്കണ് സ്ലിപ്പുകള് എന്നിവയുടെ ഓണ്ലൈന് പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരും.

ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്ബരും (Unique Health ID) ഈ വെബ് പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്, ലഭ്യമായ സേവനങ്ങള്, ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള് എന്നിവയും പോര്ട്ടൽ വഴി അറിയാന് സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റെഫറൽ ആശുപത്രികളിലേക്ക് അപ്പോയ്മെന്റ് എടുക്കുവാന് റെഫറന്സ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെല്ത്ത് ഐഡി സൃഷ്ടിക്കും?

ഇ ഹെല്ത്ത് വഴിയുള്ള സേവനങ്ങള് ലഭിക്കുവാന് ആദ്യമായി തിരിച്ചറിയിൽ നമ്ബർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോര്ട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാര് നമ്ബർ നല്കുക. തുടർന്ന് ആധാർ രജിസ്റ്റര് ചെയ്ത നമ്ബരിൽ ഒടിപി വരും. ഈ ഒടിപി നല്കി ഓണ്ലൈന് വ്യക്തിഗത ആരോഗ്യ തിരിച്ചറിയല് നമ്ബർ ലഭ്യമാകും.

ആദ്യതവണ ലോഗിന് ചെയ്യുമ്ബോള് ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്ബറും പാസ് വേര്ഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്ബറും പാസ് വേര്ഡും ഉപയോഗിച്ച്‌ ആശുപതികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാന് സാധിക്കും.

എങ്ങനെ അപ്പോയ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്ബരും പാസ് വേര്ഡും ഉപയോഗിച്ച്‌ പോര്ട്ടലിൽ ലോഗിന് ചെയ്ത ശേഷം ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്ട്ട്മെന്റും തിരഞ്ഞെടുക്കുക. തുടര്ന്ന് അപ്പോയ്മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്ബോള് ആ ദിവസത്തേക്കുള്ള ടോക്കണുകള് ദൃശ്യമാകും.

രോഗികള് അവര്ക്ക് സൗകര്യപ്രദമായ സമയമാനുസരിച്ചുള്ള ടോക്കണ് എടുക്കാവുന്നതാണ്. തുടര്ന്ന് ടോക്കണ് പ്രിന്റും എടുക്കാവുന്നതാണ്. ടോക്കണ് വിവരങ്ങള് എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.

കേരള സര്ക്കാര് ആവിഷ്കരിച്ച ഇ ഹെല്ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള് നല്കുന്നതിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന് പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്ബതിനായിരത്തോളം വരുന്ന ഡോക്ടര്മാര്, പാരാമെഡിക്കൽ, നോണ് ക്ലിനിക്കൽ സ്റ്റാഫുകള് എന്നിവര്ക്കും ഈ സംവിധാനം സഹായകരമാകും.
സംശയങ്ങള്ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്ബരുകളിൽ വിളിക്കാവുന്നതാണ്.