ഇ-ചെലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് കോട്ടയത്ത് സംഘടിപ്പിച്ച മെഗാ അദാലത്തിന് ഇന്ന് തുടക്കമായി; കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള മെഗാ അദാലത്ത് ഉദ്ഘാടനം ചെയ്തു; ശനിയാഴ്ചയും, തിങ്കളാഴ്ചയും അദാലത്ത് തുടരും
കോട്ടയം: കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെലാൻ മുഖേന നൽകിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങളിൽ പിഴയൊടുക്കുന്നതിന് സംഘടിപ്പിച്ച മെഗാ അദാലത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ അഡീഷണൽ എസ്.പി വിനോദ് പിള്ള നിർവഹിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, കോട്ടയം ഡിവൈഎസ്പി അനീഷ് കെ.ജി, ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ. ശ്രീജിത്ത്, വേൽ ഗൗതം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൺട്രോൾ റൂം കോട്ടയം, കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐപിഎസ് അദാലത്ത് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. എല്ലാ ജില്ലകളിലെയും ഇ-ചെലാൻ പെറ്റികൾ അദാലത്തിൽ അടയ്ക്കാവുന്നതാണ്. യു.പി.ഐ, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് എന്നിവ മുഖേനയാണ് പിഴ അടയ്ക്കേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നു രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടന്ന അദാലത്തിൽ 350 പേരോളം പങ്കെടുത്തു. പോലീസിന്റെ 295 ഫൈനുകളിൽ നിന്നായി 1,55,500 രൂപയും, മോട്ടോർ വാഹന വകുപ്പിന്റെ 607 ഫൈനുകളിൽ നിന്നായി 6,38,250 രൂപയും പിഴയിനത്തിൽ പിരിഞ്ഞുകിട്ടിയിട്ടുള്ളതാണ്. ശനിയാഴ്ചയും, തിങ്കളാഴ്ചയും അദാലത്ത് തുടരും.