കൈക്കൂലി വാങ്ങാനായി റിസോർട്ടിൽ ഒറ്റയ്ക്ക് റെയ്ഡിന് പോയി; ഗുണ്ടകളും റിയൽ എസ്റേററ്റ് ഇടനിലക്കാരുമായും വഴിവിട്ട ബന്ധവും; ഇടനിലക്കാരനെ വിളിച്ചത് 146 തവണ; ഡിവൈഎസ്പി എസ്.വൈ. സുരേഷിനെ സസ്പെൻഡ് ചെയ്തു.

കൈക്കൂലി വാങ്ങാനായി റിസോർട്ടിൽ ഒറ്റയ്ക്ക് റെയ്ഡിന് പോയി; ഗുണ്ടകളും റിയൽ എസ്റേററ്റ് ഇടനിലക്കാരുമായും വഴിവിട്ട ബന്ധവും; ഇടനിലക്കാരനെ വിളിച്ചത് 146 തവണ; ഡിവൈഎസ്പി എസ്.വൈ. സുരേഷിനെ സസ്പെൻഡ് ചെയ്തു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ്.വൈ.സുരേഷിനെ സസ്പെൻഡ് ചെയ്തു.

വർക്കലയിലുള്ള റിസോർട്ട് റെയ്ഡ് ചെയ്ത ശേഷം കൈക്കൂലി ചോദിച്ചെന്ന ഉടമയുടെ പരാതിയിളെ അന്വേഷണത്തെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹപ്രവർത്തകരെ കൂട്ടാതെ സുരേഷ് ഒറ്റയ്ക്കാണ് റിസോർട്ടിൽ റെയ്ഡിന് പോയത്. ഇതും ഗുരുതരമായ കൃത്യവിലോപമാണ്. കൈക്കൂലി ചോദിക്കുന്നതിനായാണ് ഒറ്റയ്ക്ക് റിസോർട്ടിൽ പോയത്.

രണ്ട് ഇടനിലക്കാർ മുഖേന റിസോർട്ട് ഉടമകളെ കേസിൽ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരുന്ന സമയത്ത് സുരേഷ് പ്രദേശത്തെ റിസോര്‍ട്ടുകളില്‍ ഒറ്റയ്ക്ക് പോയി റെയ്ഡ് നടത്തുകയും നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഇതേദിവസം തന്നെ ഡിവൈഎസ്പി പ്രാദേശിക ഇടനിലക്കാരനുമായി 146 തവണ ഫോണില്‍ സംസാരിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് നല്കിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി